1 GBP = 104.13
breaking news

കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ സ്വര്‍ഗ്ഗരാജ്യം കാണില്ലെന്ന് ടോം സക്കറിയ

കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ സ്വര്‍ഗ്ഗരാജ്യം കാണില്ലെന്ന് ടോം സക്കറിയ

തൃശൂര്‍: പാപ്പാത്തിച്ചോലയിലെ കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ പോഴന്മാരാണെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ. സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസികയില്‍ വിശുദ്ധ കുരിശേ ആരാധന എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് കത്തോലിക്കാ, യാക്കോബായ സഭാ നേതൃത്വങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നത്.

കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല. ഇതിന് മെത്രാന്മാര്‍ കനത്ത വില നല്‍കേണ്ടി വരും. പട്ടുവസ്ത്രവും സുഭിക്ഷഭോജനവുമായി കഴിയുന്നവരാണ് കുരിശിനെ തള്ളിപ്പറഞ്ഞത്. താന്‍ ഒരു പൈസയും സമ്പാദിച്ചിട്ടില്ല. പുരോഹിതനായതുകൊണ്ടോ മെത്രാനായതുകൊണ്ടോ ക്രിസ്ത്യാനിയാകണമെന്നില്ല. ക്രിസ്തുവിന്റെ വചനങ്ങള്‍ അനുസരിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. പാപ്പാത്തിച്ചോലയില്‍ പൊളിച്ചുമാറ്റിയ കുരിശില്‍ നിന്ന് ദിവ്യജ്യോതിസ്റ്റ് പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇന്ന് ക്രിസ്ത്യാനികളില്‍ അനേകരും ക്രിസ്ത്യാനികളല്ല. കാരണം അവര്‍ വചനം അനുസരിക്കുന്നില്ല. കയ്യേറ്റം നടത്താന്‍ ഉണ്ടാക്കിയ മറയാണ്രേത ആ കുരിശ്, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ തകര്‍ത്തത് ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയമാണ്. അവരുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍ നിങ്ങളുടെ മേല്‍ ശാപമായി പതിക്കുക തന്നെ ചെയ്യും. നിങ്ങള്‍ വിധിച്ച വിധി നിങ്ങളുടെ മേല്‍ തന്നെ പതിക്കട്ടെ. വിജാതീയരെയോ രാഷ്ട്രീയക്കാരേയോ ഒന്നും പറയുന്നില്ല. അവരെക്കൊണ്ടത് ചെയ്യിക്കുകയും പറയിക്കുകയും ചെയ്യാന്‍ കാരണക്കാര്‍ സഭാ നേതൃത്വമാണ്.

ഒരു യാക്കോബായ മെത്രാന് ദര്‍ശനം കിട്ടിപോലും കുരിശു തകര്‍ത്തത് കര്‍ത്താവിന് സന്തോഷമായത്രെ. പട്ടുവസ്ത്രവും സുഭിക്ഷ ഭോജ്യവുമായി കഴിഞ്ഞ ധനവാന്‍ കിടന്ന നരകാഗ്‌നി നിങ്ങളെ കാത്തിരിക്കട്ടെ. കര്‍ത്താവ് അനുവദിച്ചതുകൊണ്ടുമാത്രമാണ് ആ കുരിശ് തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. അത് തകര്‍ക്കപ്പെടുക എന്നത് ദൈവനിശ്ചയമായിരുന്നുടോം സക്കറിയ പറയുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more