1 GBP = 104.15
breaking news

തൃശൂർ പൂരം: നിയന്ത്രണങ്ങൾക്കെതിരെ ദേവസ്വങ്ങൾ; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്

തൃശൂർ പൂരം: നിയന്ത്രണങ്ങൾക്കെതിരെ ദേവസ്വങ്ങൾ; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച യോ​ഗം ചേ​രും. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ര​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തി​ൽ ദേ​വ​സ്വ​ങ്ങ​ൾ എ​തി​ർ​പ്പ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് വീ​ണ്ടും യോ​ഗം ചേ​രു​ന്ന​ത്. ഇ​ന്ന​ത്തെ നി​ല​പാ​ട് പൂ​രം ന​ട​ത്തി​പ്പി​ൽ നി​ർ​ണാ​യ​ക​മാ​വും. അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് ഡി.​എം.​ഒ പു​റ​ത്തി​റ​ക്കി​യ ജാ​ഗ്ര​ത വി​ഡി​യോ സ​ന്ദേ​ശ​ത്തി​നെ​തി​രെ​യും ദേ​വ​സ്വ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. പൂ​രം അ​ട്ടി​മ​റി​ക്കാ​ൻ ചി​ല​ര്‍ ശ്ര​മി​ക്കു​ന്നെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം ആ​രോ​പി​ച്ചു.

പാ​പ്പാ​ന്മാ​ർ​ക്ക് ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള പാ​പ്പാ​ന്മാ​രെ​യും ഇ​വ​രു​ടെ ആ​ന​യെ​യും പ​ങ്കെ​ടു​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ആ​ന​പാ​പ്പാ​ന്മാ​രെ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ്​ ദേ​വ​സ്വ​ങ്ങ​ൾ ഇ​തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള പാ​പ്പാ​ന്മാ​ര്‍ക്ക് മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഒ​റ്റ ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് ദേ​വ​സ്വ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. പ​ക്ഷേ, ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​ഓ​ൺ​ലൈ​നി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം. ആ​വ​ശ്യ​ങ്ങ​ൾ ദേ​വ​സ്വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. പു​തി​യ നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് പൂ​രം ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചു. പൂ​ര​ത്തി​നു​ള്ള പ്ര​വേ​ശ​ന പാ​സ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍ട്ട​ലി​ല്‍ നി​ന്ന് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. പൂ​ര​ത്തി​ന് 72 മ​ണി​ക്കൂ​ര്‍ മു​മ്പാ​ണ് ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. ഈ ​ഫ​ലം പോ​ർ​ട്ട​ലി​ൽ അ​പ്​​ലോ​ഡ് ചെ​യ്താ​ലേ പാ​സ് കി​ട്ടൂ. പൂ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ത​ന്നെ​യാ​ണ് ദേ​വ​സ്വ​ങ്ങ​ളു​ടെ തീ​രു​മാ​നം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more