1 GBP = 104.15
breaking news

തൃശൂർ കോർപറേഷനിൽ യു.ഡി.എഫിന്​ ഗംഭീര വിജയം; ഇനി ‘മേയറിൽ തൂങ്ങി’ എൽ.ഡി.എഫ്​ ഭരണം

തൃശൂർ കോർപറേഷനിൽ യു.ഡി.എഫിന്​ ഗംഭീര വിജയം; ഇനി ‘മേയറിൽ തൂങ്ങി’ എൽ.ഡി.എഫ്​ ഭരണം

തൃശൂർ: കോർപറേഷൻ പുല്ലഴി ഡിവിഷൻ യു.ഡി.എഫ്​ പിടിച്ചെടുത്തു. കോൺഗ്രസ്​ സ്ഥാനാർഥി കെ. രാമനാഥൻ 993 വോട്ടി​െൻറ ഭൂരിപക്ഷത്തിന്​ ഡിവിഷൻ പിടിച്ചെടുത്തു. എൽ.ഡി.എഫ്​ സ്വതന്ത്രൻ അഡ്വ. മഠത്തിൽ രാമൻകുട്ടിക്ക്​ 1049 വോട്ട്​ ലഭിച്ചപ്പോൾ കെ. രാമനാഥൻ 2042 വോട്ട്​ നേടി. ബി.ജെ.പിയുടെ സന്തോഷ്​ പുല്ലഴിക്ക്​ 539 വോട്ടാണ്​ കിട്ടിയത്​. ആം ആദ്​മി പാർട്ടിയുടെ ജോഗിഷ്​ എ. ജോണിന്​ 33 വോട്ടും സ്വത​ന്ത്രന്മാരായ ആൻറണി പുല്ലഴിക്ക്​ 59 വോട്ടും ജോഷി തൈക്കാടന്​ 11 വോട്ടുമാണ്​ കിട്ടിയത്​.

പാരമ്പര്യമായി യു.ഡി.എഫിനെ പിന്തുണക്കുന്ന പുല്ലഴി ഡിവിഷൻ 2015ൽ വനിത സംവരണമായപ്പോൾ എൽ.ഡി.എഫിനൊപ്പം ചേർന്നു. അന്ന്​ എൽ.ഡി.എഫിലെ രജനി വിജു 177 വോട്ടി​െൻറ ഭൂരിപക്ഷത്തിന്​ ജയിച്ച സ്ഥാനത്താണ്​ ഇത്തവണ രാമനാഥൻ വൻ ഭൂരിപക്ഷത്തോടെ ജയിച്ചത്​. കളിഞ്ഞ തവണ 517 വോട്ട്​ നേടിയ ബി.ജെ.പി നേരിയ തോതിൽ വോട്ട്​ വർധിപ്പിക്കുകയും ചെയ്​തു. കഴിഞ്ഞ കോർപറേഷൻ ഭരണസമിതിയുടെ അവസാന കാലത്ത്​ കോൺഗ്രസ്​ വിട്ട്​ എൽ.ഡി.എഫിനൊപ്പം ചേർന്ന മുൻ പ്രതിപക്ഷ കക്ഷി നേതാവ്​ അഡ്വ. എം.കെ. മുകുന്ദനെയാണ്​ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ പുല്ലഴിയിൽ സ്ഥാനാർഥിയാക്കിയത്​. തെരഞ്ഞെടുപ്പിന്​ മുമ്പ്​ മുകുന്ദൻ മരിച്ചതിനെ തുടർന്നാണ്​ ഡിവിഷനിൽ വോ​ട്ടെടുപ്പ്​ മാറ്റിവെച്ചത്​. മുൻ​ കോൺഗ്രസ്​ കൗൺസിലറായിരുന്നു, വർഷങ്ങളായി പാർട്ടിയുമായി ബന്ധമില്ലാത്ത അഡ്വ. മഠത്തിൽ രാമൻകുട്ടിയെ സ്ഥാനാർഥിയാക്കി ഡിവിഷൻ നിലനിർത്താനുള്ള എൽ.ഡി.എഫ്​ തന്ത്രമാണ്​ ​പാളിയത്​. 

പുല്ലഴി ഡിവിഷൻ യു.ഡി.എഫ്​ പിടിച്ചെടുത്തതോടെ തൃശൂർ കോർപറേഷനിലെ എൽ.ഡി.എഫി​െൻറ ഭരണം ഇനി​ കോൺഗ്രസ്​ വിമതനായി ജയിച്ച മേയർ എം.കെ. വർഗീസി​​െൻറ മാത്രം കാരുണ്യത്തിലാവും. ​നെട്ടിശ്ശേരി ഡിവിഷനിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട വർഗീസിനെ ഏറെ വില പേശലിന്​ ശേഷം രണ്ട്​ വർഷത്തേക്ക്​ മേയറാക്കാമെന്ന ഉറ​പ്പോടെയാണ്​ എൽ.ഡി.എഫ്​ കൂടെ കൂട്ടിയത്​. 

പുല്ലഴിയിൽ ജയിച്ചിരുന്നെങ്കിൽ വർധിക്കുകമായിരുന്ന ബലം എൽ.ഡി.എഫിന്​ ഈ ഫലത്തോടെ നഷ്​ടമായി. 24 സീറ്റുള്ള എൽ.ഡി.എഫി​നൊപ്പം ഇപ്പോൾ യു.ഡി.എഫിനും 24 സീറ്റായി. ആറ്​ സീറ്റ്​ ബി​.ജെ.പിക്കാണ്​. മേയർ എം.കെ. വർഗീസ്​ ഏതെങ്കിലും ഘട്ടത്തിൽ നിലപാട്​ മാറ്റിയാൽ എൽ.ഡി.എഫ്​ ഭരണം തലകുത്തും. മാത്രമല്ല, ഭരണം അഞ്ച്​ വർഷം തുടരണമെങ്കിൽ രണ്ട്​ വർഷം മേയർ സ്ഥാനമെന്ന്​ വർഗീസുമായി ഉണ്ടാക്കിയ ധാരണ എൽ.ഡി.എഫിന്​ വിഴുങ്ങേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more