1 GBP = 104.17
breaking news

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ല; എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ നല്‍കുമെന്ന് പൊലീസ്

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ല; എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ നല്‍കുമെന്ന് പൊലീസ്

ശബരിമല ദര്‍ശനത്തിന് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്. എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ തൃപ്തിക്കും നല്‍കാനാണ് തീരുമാനം. തൃപ്തിയുടെ കത്തിന് പൊലീസ് മറുപടി നല്‍കില്ല.

നാളെ കേരളത്തിലെത്തുമെന്നാണ് തൃപ്തി അറിയിച്ചത്. നവംബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം നടത്താനാണ് തൃപ്തിയുടെ തീരുമാനം. തനിക്കൊപ്പം ആറ് സ്ത്രീകള്‍ കൂടിയുണ്ടാകും. മല ചവിട്ടാതെ കേരളത്തില്‍ നിന്ന് തിരികെ പോകില്ലെന്നും തൃപ്തി വ്യക്തമാക്കി.

സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റക്കുമാണ് തൃപ്തി കത്തയച്ചത്. കേരളത്തിലെത്തുന്നത് മുതലുള്ള സുരക്ഷക്കൊപ്പം ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്ന് തൃപ്തി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ആരാധനാലയങ്ങളില്‍ എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിയമ നടപടികളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശ്രദ്ധേയയായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more