1 GBP = 107.76
breaking news

യുക്മ സന്തതസഹചാരി ജിനോ സെബാസ്റ്റിയന്റെ ഭാര്യാ മാതാപിതാക്കൾ നാട്ടിൽ മരണമടഞ്ഞു

യുക്മ സന്തതസഹചാരി ജിനോ സെബാസ്റ്റിയന്റെ ഭാര്യാ മാതാപിതാക്കൾ നാട്ടിൽ മരണമടഞ്ഞു

യുക്മ ദേശീയ കലാമേള, മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേള, വള്ളംകളി തുടങ്ങിയ വേദികളിൽ കമന്റേറ്ററായി സജീവ സാന്നിധ്യമായ നനീട്ടനിൽ നിന്നുള്ള ജിനോ സെബാസ്റ്റിയന്റെ ഭാര്യ നിഷ തോമസിന്റെ മാതാപിതാക്കൾ നാട്ടിൽ മരണമടഞ്ഞു.

വള്ളിച്ചിറ തടത്തിക്കുഴിയിൽ തോമസ് മാത്യു(73), ഭാര്യ ലീലാമ്മ തോമസ്(72) എന്നിവരാണ് ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇരുവരുടെയും ഭൗതികശരീരങ്ങൾ ഇന്ന് രാവിലെ ഒൻപത് മണിയോടെ വള്ളിച്ചിറ തടത്തിക്കുഴി വീട്ടിലെത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ മൃതദേഹങ്ങൾ സംസ്കരിക്കും.

തോമസ് മാത്യുവിന്റെയും ലീലാമ്മ തോമസിന്റെയും നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രെട്ടറി പീറ്റർ ജോസഫ്, ട്രഷറർ ജോബി പുതുക്കുളങ്ങര, നനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. മാതാപിതാക്കളുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more