1 GBP = 104.15
breaking news

ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ ഏറുപടക്കമാക്കി; സംഘികള്‍ക്കു നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗം: ബിജെപിക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഐസക്ക്

ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ ഏറുപടക്കമാക്കി; സംഘികള്‍ക്കു നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗം: ബിജെപിക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഐസക്ക്

അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നു പത്രക്കാരോടു കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നുമുണ്ടാകില്ലെന്നും സംഘികള്‍ക്കു നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമായതിനാലാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും സംഘികള്‍ക്ക് ജാള്യമൊന്നും തോന്നാന്‍ സാധ്യതയില്ല. ഇരുമുടിക്കെട്ട് നിലത്തേക്കെറിഞ്ഞ ഹീനമായ കൃത്യം സിസിടിവിയുടെ മുന്നില്‍വെച്ചു സുരേന്ദ്രനെക്കൊണ്ടു ചെയ്യിച്ചത് ആരായിരിക്കും എന്ന് അവര്‍ക്കു ബോധ്യമായിക്കാണുമെന്നും തോമസ് ഐസ്‌ക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്നലെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സുരേന്ദ്രന്‍ ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും പൊലീസ് സ്റ്റേഷനില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കിടക്കാന്‍ സിഐയുടെ ബെഞ്ചില്‍ സൗകര്യമൊരുക്കി. കുടിക്കാന്‍ ചൂടു വെള്ളം നല്‍കി. ഭക്ഷണം നല്‍കിയെന്നും മരുന്നു കഴിക്കാനുള്ള സൗകര്യമൊരുക്കിയെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

തന്നെ പൊലീസ് നിലത്തിട്ടു വലിച്ചിഴച്ചെന്നും മരുന്നു കഴിക്കാന്‍ അനുവദിച്ചില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. പ്രഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അനുവദിക്കാത്ത പൊലീസ്, തനിക്കു കുടിവെള്ളം നിഷേധിച്ചെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന വീഡിയോ കടകംപള്ള പുറത്ത് വിട്ടു. ഇതോടെ, സുരേന്ദ്രന്റെ പ്രസ്താവന കള്ളമാണെന്ന് തെളിയുകയായിരുന്നു.

തോമസ് ഐസക്കിന്റെ കുറപ്പിന്റെ പൂര്‍ണരൂപം:
അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നില്‍വെച്ചു സുരേന്ദ്രനെക്കൊണ്ടു ചെയ്യിച്ചത് ആരായിരിക്കും എന്ന് അവര്‍ക്കു ബോധ്യമായിക്കാണും.

ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നു പത്രക്കാരോടു കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല. കാരണം, സംഘികള്‍ക്കു നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാന്‍ സാധ്യതയില്ല. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്ന് സുരേന്ദ്രന്‍ ആരോപിക്കുമ്പോള്‍, തറയില്‍ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നല്‍കുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്.

കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോള്‍ പ്രതിക്കൂട്ടിലാണ്. വിധിയെഴുതേണ്ടതു യഥാര്‍ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്സ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇനി ശിക്ഷ യഥാര്‍ഥ വിശ്വാസികള്‍ വിധിക്കട്ടെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more