1 GBP = 104.15
breaking news

നോട്ടിങ്ങ്ഹാം കമ്മ്യൂണിറ്റിയില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ജൂലൈ ഒന്നിന് ….

നോട്ടിങ്ങ്ഹാം കമ്മ്യൂണിറ്റിയില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ജൂലൈ ഒന്നിന് ….

 ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിങ്ങ്ഹാം: ഈസ്റ്റ് മിഡ്ലാന്‍ഡിലെ പ്രധാന തിരുന്നാളുകളിലൊന്നായ ‘നോട്ടിങ്ങ്ഹാം തിരുന്നാള്‍ നോട്ടിങ്ങ്ഹാം സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ ജൂലൈ 1 ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ നടത്തപ്പെടുന്നു. ലെന്റണ്‍ ബുളിവാര്‍ഡ് സെന്റ്. പോള്‍സ് ദേവാലയത്തില്‍ റവ. ഫാ. ഡേവിസ് പാല്‍മര്‍ പതാക ഉയര്‍ത്തുന്നതോട് കൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. പ്രസുദേന്തി വാഴ്ചക്കും നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം റവ. ഫാ. ഷൈജു നടുവത്താനിയില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. റവ. ഫാ. ടോമി എടാട്ട് തിരുന്നാള്‍ സന്ദേശം നല്‍കും. റവ. ഫാ. അബ്രാഹം പറമ്പേട്ട്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് വിശുദ്ധരുടെ വണക്കത്തിനായുള്ള ലദീഞ് പ്രാര്‍ത്ഥന നടക്കും. അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. സമാപനാശിര്‍വാദത്തിന് ശേഷം വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോട് കൂടി തിരുന്നാള്‍ സമാപിക്കും.

തിരുന്നാളിനൊരുക്കമായി വാര്‍ഡ് അടിസ്ഥാനത്തില്‍ വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലിയുള്ള ആത്മീയ ഒരുക്കം കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി മുതല്‍ ആരംഭിച്ചു. തിരുനാളില്‍ സംബന്ധിച്ച വിശുദ്ധരുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വിലാസം:

St. Paul’s.Catholic Church

Lenton Boulevard

Nottingham

NG72BY

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more