1 GBP =
breaking news

അമ്മ തലവേദനയാകുമെന്ന് തിലകൻ നേരത്തെ തന്നെ പറഞ്ഞതായി മകൾ

അമ്മ തലവേദനയാകുമെന്ന് തിലകൻ നേരത്തെ തന്നെ പറഞ്ഞതായി മകൾ

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ താര സംഘടനയായ അമ്മയിൽ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുകയാണ്. സംഘടനയിൽ അംഗങ്ങളായ നാല് നടിമാർ രാജിവെച്ചു. ഇതിനു പിന്നാലെ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും അമ്മയ്ക്കെതിരെ വിമർശനം ഉയർന്നിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ നടൻ തിലകൻറെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. അമ്മ തലവേദനയാകുമെന്ന് തിലകൻ നേരത്തെ തന്നെ പറഞ്ഞതായി മകൾ സോണിയ വ്യക്തമാക്കുന്നു.

തിലകൻ അമ്മയ്ക്ക് അയച്ച കത്തും മകൾ പുറത്തു വിട്ടു. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് ഇങ്ങനെ പോയാൽ അമ്മ കോടാലിയാകുമെന്ന് തിലകൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേസിൽ ഉൾപ്പെട്ടിട്ടും ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകനോട് കാട്ടിയത് ഇരട്ടത്താപ്പാണെന്നും സോണിയ വ്യക്തമാക്കുന്നു.

അമ്മ ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാലിന് 2010 മാർച്ച് 23ന് എഴുതിയ കത്തിലാണ് തിലകൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കരാർ ഒപ്പിട്ട ശേഷം നിർമാതാക്കളെ ഭീഷണിപ്പെടുത്തി തന്നെ ഒഴിവാക്കാൻ ശ്രമം നടന്നത് പരാതിപ്പെട്ടപ്പോൾ അമ്മ നിശബ്ദത പാലിച്ചതായി തിലകൻ കത്തിൽ പറയുന്നു. ഗണേഷ് കുമാറിന്റെ ഗുണ്ടകൾ തന്നെ ഭീഷണിപ്പെടുത്തിയിട്ടും ഫോൺ വഴി ഭീഷണി ഉയർന്നിട്ടും അമ്മ കണ്ടഭാവം നടിച്ചില്ലെന്നും തിലകന്റെ കത്തിൽ പറയുന്നുണ്ട്.

ഖേദം പ്രകടിപ്പിക്കാൻ തിലകൻ തയ്യാറായിരുന്നിട്ടും അമ്മയിലെ അംഗങ്ങളുടെ മനസലിഞ്ഞില്ലെന്നും മകൾ പറയുന്നു. വിലക്കിനെ തുടർന്നുണ്ടായ മാനസിക സമ്മർദവും അലച്ചിലുമാണ് തിലകന്റെ മരണത്തിന് കാരണമായതെന്നും മകൾ പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more