1 GBP = 104.15
breaking news

ലണ്ടനിലെ യൂബറിന്റെ നിരോധനത്തിനെതിരെ തെരേസാ മെയ്; ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ജീവിതരീതിയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി

ലണ്ടനിലെ യൂബറിന്റെ നിരോധനത്തിനെതിരെ തെരേസാ മെയ്; ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ജീവിതരീതിയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ലണ്ടനിലെ യൂബര്‍ ടാക്‌സിയുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി മൂന്നര മില്യണ്‍ ഉപഭോക്താക്കളുടെ ജീവിത രീതിയെ ബാധിക്കുമെന്ന് തെരേസ മെയ് പറഞ്ഞു. കമ്പനിയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷയാണ് ലണ്ടന്‍ മേയര്‍ സാദിഖ്ഖാന്‍ നിരസിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷ പ്രശ്‌നങ്ങളാണ് ലൈസന്‍സ് റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഏകദേശം നാല്പതിനായിരം പേരുടെ തൊഴിലുകള്‍ക്കാണ് ടി എഫ് എല്‍ന്റെ തീരുമാനം ബാധിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 30 വരെയാണ് നിലവിലെ ലൈസന്‍സ് കാലാവധിയെങ്കിലും, നിരോധനത്തിനെതിരെ യൂബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അപ്പീലില്‍ തീരുമാനമാകുന്നത് വരെ യൂബറിന് പ്രവര്‍ത്തിക്കാം.

യൂബറിന്റെ പുതിയ ചീഫ് എക്‌സിക്യു്ട്ടീവ് ദാരാ ഖോസ്റോഷാഹി കമ്പനി വരുത്തിയ തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ച് കൊണ്ട് ഒരു തുറന്ന കത്ത് ടി എഫ് എലിന് നല്‍കിയിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടില്ലെന്നും ആവശ്യമായ മാറ്റങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ വരുത്തുമെന്നും ചീഫ് എക്‌സിക്യു്ട്ടീവ് കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more