ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ പുരോഗമിക്കവെ അനുദിനം വര്‍ധിച്ചുവരുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിനെതിരേ കടുത്ത തീരുമാനവുമായി തെരേസാ മെയ്. അടുത്ത മാസം 15 ന് ശേഷം യുകെയിലേക്ക് കുടിയേറുന്ന ഇ യു പൌരന്മാരുടെ യുകെയിലെ സ്ഥിരതാമാസാവകാശം ഇല്ലാതാക്കുന്ന പ്രഖ്യാപനം ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രി തെരേസ മെയ് നടത്തുമെന്ന് ഡെയിലി ടെലിഗ്രാഫ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു,
EU യില്‍ നിന്നും പിന്മാറുന്ന നടപടി ക്രമങ്ങള്‍ക്ക് തുടക്കമായി അടുത്ത മാസം അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 ഉപയോഗിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇ യു പൌരന്മാരേ തടയാനുള്ള വിവാദ തീരുമാനം.ഇത്തരത്തില്‍ കടുത്ത തീരുമാനം എടുത്തില്ലെങ്കില്‍ റുമേനിയയിലെയും ബള്‍ഗേറിയയിലെയും പകുതിയിലേറെ ജനങ്ങള്‍ യുകെയില്‍ എത്തുമെന്ന ഭീതിയിലാണ് യുകെ സര്‍ക്കാര്‍ ഇത്തരത്തില്‍ കടുത്ത തീരുമാനം എടുക്കുന്നത്.
അതേസമയം യുകെയില്‍ ഇപ്പോള്‍ സ്ഥിരതാമസമുള്ള 36 ലക്ഷം EU പൌരന്മാര്‍ക്ക് എല്ലാ അവകാശങ്ങളും ലഭിക്കും.അതോടൊപ്പം ഇതര ഇ യു രാജ്യങ്ങളില്‍ ഇപ്പോള്‍ താമസിക്കുന്ന ബ്രിട്ടീഷ് പൌരന്മാര്‍ക്കും അതാത് രാജ്യത്തെ പൌരത്വം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
ആര്‍ട്ടിക്കിള്‍ 50 നടപടി ക്രമങ്ങള്‍ തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ ഇയുവില്‍ നിന്നും പുറത്തു വരേണ്ടതുണ്ട്. ഇ യു നിയമ പ്രകാരം ബ്രിട്ടന്റെ ഇ യു പിന്മാറ്റം പൂര്‍ത്തിയാവാതെ കുടിയേറ്റ നിയന്ത്രണം നടപ്പില്‍ വരുത്താന്‍ സാധ്യമല്ലെന്നിരിക്കെ വിവാദ തീരുമാനം തെരേസ മെയ് എങ്ങിനെ നടപ്പിലാക്കുമെന്നാണ് അറിയേണ്ടത്.
click on malayalam character to switch languages