1 GBP = 104.21
breaking news

ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ ബിന്നിൽ കളയണ്ട! ടെസ്‌കോ സ്റ്റോറുകളിൽ നൽകാം പണവും നേടാം; പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് നമുക്കും ഭാഗഭാക്കാകാം

ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ ബിന്നിൽ കളയണ്ട! ടെസ്‌കോ സ്റ്റോറുകളിൽ നൽകാം പണവും നേടാം; പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് നമുക്കും ഭാഗഭാക്കാകാം

ലണ്ടൻ: പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ റീട്ടെയ്ൽ ഭീമനായ ടെസ്‌കോ പുതിയ പദ്ധതിയുമായി രംഗത്ത് വരുന്നു. സ്റ്റോറുകളിൽ തിരികെയെത്തിക്കുന്ന ഒഴിഞ്ഞ ബോട്ടിലുകൾക്ക് പത്ത് പെൻസ് വീതം നൽകുന്ന പദ്ധതിക്കാണ് തുടക്കമാകുക. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത അഞ്ച് സ്റ്റോറുകളിലാകും പദ്ധതി ആരംഭിക്കുക. ഇന്നലെ നോർത്ത് ലണ്ടനിലെ ബോർഹാംവുഡ് സ്റ്റോറിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. മാഞ്ചസ്റ്റർ, ബിർമിങ്ഹാം, സ്വാൻസീ, എഡിൻബൊറോ തുടങ്ങിയവയാണ് മറ്റ് നാലിടങ്ങൾ.

സ്റ്റോറിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള റീസൈക്കിളിംഗ് മെഷീനിലാണ് ബോട്ടിലുകൾ നിക്ഷേപിക്കേണ്ടത്. മെഷീനിൽ നിന്ന് തന്നെ പൈസയും കൈപ്പറ്റാവുന്നതാണ്. ഒരാൾക്ക് ഒരു ദിവസം പരമാവധി പത്ത് ബോട്ടിലുകളാകും നിക്ഷേപിക്കാനാകുക. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പരിപാടി വിജയപ്രദമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ പറയുന്നു. കൂടാതെ ഒക്ടോബർ മൂന്ന് മുതൽ കൗണ്ടറുകളിൽ നിന്നും മത്സ്യമാംസാദികൾ വാങ്ങുന്നവർക്ക് പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയും.

2025 ഓടെ മുഴുവൻ പാക്കേജിങ്ങുകളും റീസൈക്കിൾ ചെയ്യാവുന്നതോ കമ്പോസ്റ്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ളവയാക്കാനാണ് ടെസ്‌കോ ലക്ഷ്യമിടുന്നത്. പ്രധാന റീട്ടെയ്ൽ സ്ഥാപനങ്ങളായ മോറിസൺ, കോ ഓപ്പറേറ്റിവ്, ഐസ്ലാൻഡ് തുടങ്ങിയവ ഇതിനകം തന്നെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more