1 GBP = 104.15
breaking news

പുതുവർഷ വരവേൽപ്പും വെഞ്ചിരിപ്പ് നവീകരണവും ടെൻഹാമിൽ ഡിസം. 31 നു

പുതുവർഷ വരവേൽപ്പും വെഞ്ചിരിപ്പ് നവീകരണവും ടെൻഹാമിൽ ഡിസം. 31 നു
അപ്പച്ചൻ കണ്ണഞ്ചിറ
ടെൻഹാം: വർഷാവസാന കൃതജ്ഞതാ ശുശ്രുഷകളും, പുതുവർഷ വരവേൽപ്പും, വെഞ്ചിരിപ്പ് നവീകരണവും ടെൻഹാം കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ഭക്തിപുരസ്സരം ഡിസംബർ  31 നു തിങ്കളാഴ്ച ആചരിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വാഗ്മിയും ആയ റവ.ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
2018 ൽ കരുതലോടെ സംരക്ഷിച്ചു പരിപാലിക്കുകയും, നിരവധിയായ അനുഗ്രഹങ്ങൾ പ്രാപ്യമാക്കുകയും ചെയ്ത അനന്ത സ്നേഹത്തിനു കൃതജ്ഞത അർപ്പിക്കുവാനും, നവവത്സരം സന്തോഷവും സമാധാനവും നിറഞ്ഞ ദിവ്യകൃപയുടെ സംരക്ഷണത്തിൽ ആയിരിക്കുവാനുള്ള പ്രാർത്ഥന അർപ്പിക്കുവാനും, വാഹനങ്ങൾ അടക്കമുള്ള വസ്തുക്കളുടെ വെഞ്ചിരിപ്പ് നവീകരിക്കുന്നതിനും ഈ അനുഗ്രഹീത വേള ഉപയോഗിക്കുവാൻ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഡിസംബർ 31നു തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കും.
തിരുക്കർമ്മങ്ങളിൽ പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജോമോൻ ഹെയർഫീൽഡ്: 07804691069
ഷാജി വാറ്റ്‌ഫോർഡ് : 07737702264  എന്നിവരുമായി ബന്ധപ്പെടുക.

പള്ളിയുടെ വിലാസം:The Most Holy name catholic church ,Old Mill Road , Denham UB9 5AR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more