1 GBP = 104.15
breaking news

ക്ഷേത്രങ്ങളിലെ സ്വര്‍ണവും സ്വത്തും പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് ബിജെപി എംപി

ക്ഷേത്രങ്ങളിലെ സ്വര്‍ണവും സ്വത്തും പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് ബിജെപി എംപി

പ്രളയക്കെടുതിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങായി നിരവധി ആളുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. പല തരത്തിലുള്ള ക്യാംപെയ്നുകളും മറ്റും ദുരിതാശ്വാസ ഫണ്ടിനായി നടന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ബിജെപി എംപിയും പട്ടിക വര്‍ഗ നേതാവുമായ ഉദിത് രാജിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നത്.

പത്മനാഭ സ്വാമി, ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണവും സ്വത്തും പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്നാണ് ഉദിത് രാജ് എംപി പറയുന്നത്. ഈ സ്വത്തുക്കള്‍ പ്രളയക്കെടുതി മറികടക്കാന്‍ ആവശ്യമായ ഇരുപത്തി ഒന്നായിരം കോടി രൂപയുടെ അഞ്ചു മടങ്ങില്‍ അധികം കാണും.

ജനങ്ങള്‍ തെരുവില്‍ ഇറങ്ങി ഈ ആവശ്യം ഉന്നയിക്കണം. അമ്പലങ്ങളിലെ ഈ സ്വത്തെല്ലാം പിന്നെ എന്ത് ആവശ്യത്തിനുള്ളതാണ്?’ എന്നാണ് ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more