1 GBP = 107.76
breaking news

സൌത്ത് ഈസ്റ്റ് റീജിയൻ മുൻ ജോയിൻറ് സെക്രട്ടറി ലിറ്റോ കോരുതിന്റെ പിതാവ് റ്റി.സി. കോരുത് (90), തുരുത്തേൽ, രാമമംഗലം നിര്യാതനായി.

സൌത്ത് ഈസ്റ്റ് റീജിയൻ മുൻ ജോയിൻറ് സെക്രട്ടറി ലിറ്റോ കോരുതിന്റെ പിതാവ് റ്റി.സി. കോരുത് (90), തുരുത്തേൽ, രാമമംഗലം നിര്യാതനായി.

യുക്മ സൌത്ത് ഈസ്റ്റ് റീജിയൻ മുൻ ജോയിൻറ് സെക്രട്ടറിയും കാൻറർബറി കേരളൈറ്റ്സ് അസ്സോസ്സിയേഷന്റെ മുൻ പ്രസിഡന്റും നിലവിലെ ട്രഷററുമായ ലിറ്റോ കോരുതിന്റെ പ്രിയ പിതാവ് റ്റി.സി. കോരുത് (90), തുരുത്തേൽ, രാമമംഗലം നാട്ടിൽ നിര്യാതനായി.

പരേതന്റെ സംസ്ക്കാര ശുശ്രൂഷകൾ 23/09/2023, ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 1 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കിഴുമുറി സെൻറ്. ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ അടക്കം ചെയ്യുന്നതുമാണ്.

പ്രിയ പിതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ്, യുക്മ സൌത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ്, ട്രഷറർ സനോജ് ജോസ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. പ്രിയ പിതാവിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more