1 GBP = 104.21
breaking news

തമിഴ് സിനിമ 96, രണ്ടാം ഭാഗമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ സി. പ്രേംകുമാര്‍

തമിഴ് സിനിമ 96, രണ്ടാം ഭാഗമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ സി. പ്രേംകുമാര്‍

തമിഴ് സിനിമ 96ന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി സംവിധായകന്‍ സി. പ്രേംകുമാര്‍ രംഗത്ത്. സൂപ്പര്‍ ഹിറ്റായ സിനിമയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ വിശദീകരണവുമായെത്തിയത്.ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ഒരു തുടര്‍ച്ചയും ആലോചനയിലില്ലെന്നും അദ്ദേഹം ദേശീയ മാദ്ധ്യമമായ ഡി.റ്റി നെക്‌സ്റ്റിനോട് പ്രതികരിച്ചു. വിജയ് സേതുപതിയും തൃഷയും രണ്ടാം ഭാഗത്തിലും എത്തുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more