1 GBP = 107.78
breaking news

ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദങ്ങളും’; ചരിത്രവിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി

ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദങ്ങളും’; ചരിത്രവിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ ജനങ്ങളോടും ബിജെപി പ്രവർത്തകരോടും പാർട്ടി നേതൃത്വത്തോടും നന്ദി പറഞ്ഞ് യോഗി ആദിന്യനാഥ്. ട്വിറ്ററിലൂടെ ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ നന്ദി പറച്ചിൽ. നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ജനങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ നയങ്ങളിൽ സാധാരണക്കാർക്കുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ് മികച്ച ഭൂരിപക്ഷത്തോട് കൂടിയുള്ള ഈ ഗംഭീര വിജയമെന്നും യോഗി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യോഗിയുടെ ട്വീറ്റുകൾ. തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച ബിജെപി പ്രവർത്തകരോടുള്ള നന്ദിയും യോഗി ഈ ട്വീറ്റുകളിലൂടെ പ്രകാശപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more