1 GBP = 107.76
breaking news

അന്തിമ വിധിയിൽ പ്രതീക്ഷ; വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി

അന്തിമ വിധിയിൽ പ്രതീക്ഷ; വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറയുന്നു.

സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. സമരവേദി മാറ്റമില്ല. സമരം കൂടുതൽ ശക്തമാക്കും. സമരം കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ലെന്നും സമരസമിതി അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ വാദങ്ങൾ കള്ളാണ്. നാളെ വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് സമരം. കോടതിയ വിധിയുടെ പശ്ചാത്തലത്തിൽ തുടർ സമരങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സമരസമിതി അഞ്ചുമണിക്ക് യോ​ഗം ചേരും.

വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് സമരസമിതിയോ​ഗം ചേരുന്നത്. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നടപടി.

സമരക്കാർക്ക് പ്രതിഷേധം നടത്താൻ അവകാശമുണ്ട്. അക്കാര്യത്തിൽ സംശയമില്ല. സമാധാനപരമായി സമരം നടത്തണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുത്. വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്നും സമരക്കാർക്ക് നിർദേശം ഹൈക്കോടതി നിർദേശം നൽകി.

ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, കരാർ തൊഴിലാളികൾ, വാഹനങ്ങൾ തുടങ്ങിയവ തടയരുത്. ക്രമ സമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഈ മാസം 27ന് ഹർജികൾ വീണ്ടും പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more