1 GBP = 107.76
breaking news

യുക്രെയ്ൻ; റഷ്യൻ പിന്മാറിയ മേഖലയിൽ നൂറുകണക്കിന് കുഴിമാടങ്ങൾ കണ്ടെത്തി

യുക്രെയ്ൻ; റഷ്യൻ പിന്മാറിയ മേഖലയിൽ നൂറുകണക്കിന് കുഴിമാടങ്ങൾ കണ്ടെത്തി

കിയവ്: യുക്രെയ്ൻ റഷ്യയിൽനിന്ന് തിരിച്ചുപിടിച്ച ഇസിയം മേഖലയിൽ നൂറുകണക്കിന് കുഴിമാടങ്ങൾ കണ്ടെത്തി. നഗരത്തിന് പുറത്തുള്ള വനമേഖലയിലാണ് മരക്കുരിശുകൾ നാട്ടിയ കുഴിമാടങ്ങൾ കണ്ടെത്തിയത്. ഇതിന് നമ്പറും നൽകിയിട്ടുണ്ട്. ഒരൊറ്റ സ്ഥലത്തുനിന്നും 450ഓളം കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കുഴികൾ തുറന്നുള്ള പരിശോധന തുടങ്ങിയതായി അധികൃതർ അറിയിച്ചു. റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റ് ചികിത്സ തേടാനാവാതെ മരിച്ചവരെയുമാകാം ഇവിടെ അടക്കിയതെന്ന് കരുതുന്നു. ഇതിൽ സൈനികരും സാധാരണ പൗരൻമാരുമുണ്ട് എന്നാണ് വിവരം. 

റഷ്യ എവിടെ എത്തിയോ അവിടെയെല്ലാം മരണം വിതക്കുകയാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. ഇതിന് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കൻ യുക്രെയ്നിൽ, ഖാർകിവിന് 120 കിലോമീറ്റർ തെക്കു കിഴക്കായാണ് ഇസിയം നിലകൊള്ളുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more