1 GBP = 107.76
breaking news

യു.കെയിൽ കോവിഡ്​ ബാധിച്ച്​ കോമയിലായ ഇന്ത്യൻ വംശജക്ക്​ അത്ഭുത തിരിച്ചുവരവ്​

യു.കെയിൽ കോവിഡ്​ ബാധിച്ച്​ കോമയിലായ ഇന്ത്യൻ വംശജക്ക്​ അത്ഭുത തിരിച്ചുവരവ്​

യു.കെയിൽ കോവിഡ്​ ബാധിച്ച്​ കോമയിലായിരുന്ന ഇന്ത്യൻ വംശജയായ ഡോക്​ടർക്ക്​ അത്​ഭുത തിരിച്ചുവരവ്​. 40കാരിയായ ഡോ. അനുഷ ഗുപ്​തയാണ്​ അബോധാവസ്​ഥയിൽനിന്ന്​ ജീവിത​ത്തിലേക്ക്​ തിരിച്ചുവന്നത്​. രണ്ടുമാസമാണ്​ ഇവർ കോമയിൽ കഴിഞ്ഞത്​.

എക്​സ്​ട്ര കോർപറൽ മെബ്രയ്​ൻ ഒാക്​സിജെനേഷൻ മെഷിനി​െൻറ സഹായത്തോടെയാണ്​ ഇവർ കഴിഞ്ഞിരുന്നത്​. 35 ദിവസത്തോളം ഇവർ മെഷീനി​െൻറ സഹാ​യത്തോടെ ആശുപത്രിയിൽ കഴിഞ്ഞു​. ആരോഗ്യനില ഏറ്റവും വഷളായവ​രെ ഘടിപ്പിക്കുന്ന മെഷീനാണ്​ ഇ.സി.എം.ഒ. 

കഴിഞ്ഞവർഷം മാർച്ചിൽ 40ാം പിറന്നാൾ ആഘോഷം കഴിഞ്ഞ്​ ആഴ്​ചകൾക്കകമാണ്​ അനുഷക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. പെട്ടന്നുതന്നെ ആരോഗ്യനില വഷളാകുകയും ഒാക്​സിജ​െൻറ അളവ്​ 80ൽ താഴെയാകുകയുമായിരുന്നു. 

‘വളരെയധികം ക്ഷീണിതയായിരുന്നു. ആരോഗ്യനില വഷളായി. ഒരു​ ഐ.സി.യു കൺസൽട്ടൻറ്​ എ​െൻറ അടുത്തെത്തുകയും വെൻറിലേറ്ററിൽ പ്രവേശിക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. അ​പ്പോൾ തന്നെ ഭർത്താവിനെ വിളിച്ച്​ മകളെ കാണണമെന്ന്​ ആവശ്യപ്പെട്ടു. 18 മാസം മാത്രം പ്രായമാണ്​ മകൾക്ക്​. അതിനുശേഷം എ​ന്നെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന്​ ഇ.സി.എം.ഒയിലേക്കും’ -ഡോക്​ടർ പറഞ്ഞു. 

മാഞ്ചസ്​റ്ററിലെ ആശുപത്രിയിൽ 150 ദിവസമാണ്​ അനുഷ ചികിത്സയിൽ കഴിഞ്ഞത്​. ഇപ്പോൾ നിൽക്കാനും നടക്കാനും പഠിക്കുകയാണ്​ അനുഷ. ഒാരോ ഘട്ടത്തിലും ത​െൻറ ഭർത്താവും മകളും ഒപ്പം നിന്നതായി അനുഷ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more