1 GBP = 107.76
breaking news

താലിബാൻ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം വിലക്കി; ലോകബാങ്ക് അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ മരവിപ്പിച്ചു

താലിബാൻ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം വിലക്കി; ലോകബാങ്ക് അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ മരവിപ്പിച്ചു

പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം വിലക്കുന്നത് സംബന്ധിച്ച, രാജ്യത്തെ ഭരണകക്ഷിയായ ഇസ്ലാമിക നേതാക്കളുടെ തീരുമാനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അഫ്ഗാനിസ്ഥാനിൽ 600 മില്യൺ ഡോളറിന്റെ നാല് പ്രൊജക്ടുകൾ നിർത്തിവച്ചതായി ലോകബാങ്ക് അറിയിച്ചു. അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ ട്രസ്റ്റ് ഫണ്ടിന് കീഴിൽ ധനസഹായം നൽകുന്ന പദ്ധതികളാണ് മരവിപ്പിച്ചത്. രാജ്യത്തെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം എന്നീ മേഖലകളെ പിന്തുണയ്ക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളായിരുന്നു ഇത്.

സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ ട്രസ്റ്റ് ഫണ്ടിന് കീഴിൽ ലോകബാങ്ക് ധനസഹായം നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ തീരുമാനത്തിൽ ലോകബാങ്ക് ആശങ്ക അറിയിച്ചു.

അതിനാൽ “ലോകബാങ്കിനും അന്താരാഷ്ട്ര പങ്കാളികൾക്കും രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതൽ ധാരണയും പ്രോജക്റ്റുകളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ലഭിക്കുമ്പോൾ” മാത്രമേ നാല് പ്രോജക്റ്റുകൾക്കും അനുമതി നൽകുകയുള്ളൂവെന്നും ലോകബാങ്ക് അറിയിച്ചു. എന്നാൽ ഇത് എപ്പോഴായിരിക്കുമെന്നും വ്യക്തമല്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയ അവകാശങ്ങളാണ് താലിബാൻ ഇല്ലാതാക്കിയിരിക്കുന്നത്. പുരുഷന്മാര്‍ കൂടെയില്ലാതെ വിമാനയാത്ര നടത്തുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി. മിക്ക പെൺകുട്ടികളെയും ഏഴാം ക്ലാസിനുശേഷം സ്കൂളിൽ പോകുന്നതിൽ നിന്നും വിലക്കി. ഈ മാസം അവസാനത്തോടെ എല്ലാ പെൺകുട്ടികളെയും ക്ലാസുകളിലേയ്ക്ക് മടങ്ങാൻ അനുവദിക്കുമെന്ന് താലിബാൻ നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനം താലിബാന്‍ പിന്‍വലിച്ചു. അഫ്ഗാനില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതിന് ശേഷം പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അവരോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. നയം മാറ്റാനുള്ള കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more