1 GBP = 107.76
breaking news

സിൽവർ ലൈൻ പദ്ധതിക്കെതിരെ മട്ടക്കുന്നിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ

സിൽവർ ലൈൻ പദ്ധതിക്കെതിരെ  മട്ടക്കുന്നിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ

സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് പുതുപ്പാടി മട്ടക്കുന്നിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ. കേരളത്തെ കെ റെയിൽ കമ്പനിക്ക് വിട്ടുനൽകി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി – പിണറായി സർക്കാരുകളുടെ നടപടിക്കെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. താമരശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

സംയുകത സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കണമെന്നാണ് മോവോയിസ്റ്റുകളുടെ പേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററിലെ പ്രധാന ആവശ്യം. ഇതിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ മോവോയിസ്റ്റുകൾ തയാറാണെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സിൽവർലൈൻ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിർത്തിവച്ചത്. ഈ ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. ഇക്കാര്യം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് റവന്യൂ വകുപ്പിനെ അറിയിച്ചു. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.

ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് നിലപാട്. പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന രാജഗിരി സർക്കാരിനെ അറിയിച്ചത്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more