1 GBP = 107.78
breaking news

ഓ ഐ സി സി യുടെ ഇന്ത്യൻ റിപ്പബ്ലിക്കാഘോഷവും ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിന് ഊഷ്മള സ്വീകരണവും മാഞ്ചസ്റ്ററിൽ നാളെ 2,30ന്…

ഓ ഐ സി സി യുടെ ഇന്ത്യൻ റിപ്പബ്ലിക്കാഘോഷവും ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിന് ഊഷ്മള സ്വീകരണവും മാഞ്ചസ്റ്ററിൽ നാളെ  2,30ന്…

മാഞ്ചസ്റ്റർ :ഭാരതത്തിന്റെ 69മത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി യുടെ ആഭിമുഖ്യത്തിൽ വിപുലമായി കൊണ്ടാടുന്നു. നാളെ ഉച്ചക്ക് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന ആഘോഷ പരിപാടിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.ദേശീയ ഗാനത്തോട് കൂടി ആരംഭിക്കുന്ന ചടങ്ങിൽ ഓ ഐ സി സി ദേശീയ കൺവീനർ ടി.ഹരിദാസ് അധ്യക്ഷത വഹിക്കും.ജോയിന്റ് കൺവീനർ കെ കെ മോഹൻദാസ് റിപ്പബ്ലിക് ദിന സന്ദേശം നൽകും.ഇന്ത്യൻ ദേശീയതയും പ്രവാസികളും എന്ന വിഷയത്തെ കുറിച്ച് സിമ്പോസിയം,വിവിധ കലാപരിപാടികൾ തുടങ്ങിയവ ചടങ്ങിന് മാറ്റ് കൂട്ടും.ഓ ഐ സി സി യുടെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള കർമ്മ പരിപാടികൾ യോഗത്തിൽ ചർച്ചാ വിഷയമാകും.
കൂടാതെ ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിനു വൻ സ്വീകരണവുമാണ് ഓ ഐ സി സി ഒരുക്കിയിരിക്കുന്നത്.
പ്രസ്തുത ആഘോഷ പരിപാടികൾ വൻവിജയമാക്കുവാൻ മുഴുവൻ പ്രവർത്തകരും കൃത്യ സമയത്തു തന്നെ മാഞ്ചസ്റ്ററിൽ എത്തിചേരണമെന്ന് കൺവീനർ ടി.ഹരിദാസ് വാർത്താകുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
വിനോദ് ചന്ദ്രൻ 07949830829
സോണി ചാക്കോ 07723306974
ഷൈനു മാത്യു 07872514619

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more