1 GBP = 107.78
breaking news

അഹിംസയുടെ ഓര്‍മപ്പെടുത്തല്‍;രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനം ആചരിച്ച് രാജ്യം

അഹിംസയുടെ ഓര്‍മപ്പെടുത്തല്‍;രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനം ആചരിച്ച് രാജ്യം

ഡല്‍ഹി: രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിദിനം ആചരിക്കുകയാണ്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലും സബര്‍മതി ആശ്രമത്തിലും നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളും രാജ്ഘട്ടിലെത്തി ആദരവര്‍പ്പിച്ചു.

1948 ജനുവരി 30ന് നാഥൂറാം ഗോഡ്‌സെയുടെ വെടിയേറ്റാണ് മഹാത്മാ ഗാന്ധി മരണം വരിച്ചത്. ജീവിതത്തിലുടനീളം അഹിംസ മുറുകെ പിടിച്ച മഹാനായിരുന്നു മഹാത്മജി. 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലൂടെയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more