1 GBP = 107.76
breaking news

യുകെയിലെ ഏറ്റവും മോശം എയര്‍പോര്‍ട്ട് ലൂട്ടണിലേത്

യുകെയിലെ ഏറ്റവും മോശം എയര്‍പോര്‍ട്ട് ലൂട്ടണിലേത്

ലണ്ടനിലെ ലൂട്ടണ്‍ എയര്‍പോര്‍ട്ടാണ് യുകെയിലെ ഏറ്റവും മോശം എയര്‍പോര്‍ട്ടെന്ന് സര്‍വ്വേഫലം. കണ്‍സ്യൂമര്‍ റിസര്‍ച്ച് സ്ഥാപനമായ വിച്ച് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഷോപ്പുകള്‍, ഫൂഡ് ഔട്ട്‌ലെറ്റുകള്‍, ടോയ്‌ലറ്റുകള്‍, സ്റ്റാഫ് തുടങ്ങി പത്തോളം വിഭാഗങ്ങളില്‍ പകുതിയിലും ലൂട്ടണ്‍ എയര്‍പോര്‍ട്ടിന് ഒരു സ്റ്റാര്‍ മാത്രമാണ് നേടാനായത്. സംതൃപ്തി രേഖപ്പെടുത്തിയ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 29 ശതമാനം മാത്രമാണ്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നല്ലൊരു ശതമാനവും ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍ നേരിടേണ്ടിവന്നത് ദുരിതമാണ് എന്ന് വ്യക്തമാക്കി. ലൂട്ടണ്‍ എയര്‍പോര്‍ട്ട് ഒരിക്കലും സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 110 മില്യണ്‍ പൗണ്ടിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് എയര്‍പോര്‍ട്ടില്‍ ഇപ്പോഴത്തെ ദുരിതമുണ്ടായിരിക്കുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാതെയുള്ള യാത്രക്കാരുടെ പ്രതികരണത്തില്‍ നിരാശയുണ്ടെന്ന് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. മേയ് 2016 മുതല്‍ മേയ് 2017 വരെ ലൂട്ടണ്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്ത 435 പേരെയാണ് വിച്ച് സര്‍വ്വേ ചെയ്തത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഉച്ചസ്തായിയില്‍ ആയിരുന്നു.

ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി തിരഞ്ഞെടുത്തത് ഡോണ്‍കാസ്റ്റര്‍ ഷെഫീല്‍ഡ് എയര്‍പോര്‍ട്ടാണ്. ഇത് വഴി യാത്ര ചെയ്ത 87 ശതമാനം യാത്രക്കാരും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇവിടുത്തെ കസ്റ്റമര്‍ കെയറിന് അഞ്ച് സ്റ്റാറുകള്‍ ലഭിക്കുകയും ചെയ്തു. ബാങ്ക് ഹോളിഡേ ദിനങ്ങളില്‍ പോലും വലിയ തിരക്കൊന്നുമില്ലാതെ സമാധാനമായി പോകാന്‍ സാധിക്കാറുണ്ടെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു.

രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ലണ്ടനിലെ സൗത്തെന്‍ഡ് വിമനത്താവളമാണ്. ഇതുവഴി യാത്രചെയ്ത 84 ശതമാനം പേരും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനം നോര്‍വിച്ച് എയര്‍പോര്‍ട്ടിനും സൗത്താംപ്ടണ്‍ എയര്‍പോര്‍ട്ടിനുമാണ് (75%). 71% വോട്ടുമായി എക്‌സ്‌റ്റേര്‍ എയര്‍പോര്‍ട്ട് അഞ്ചാം സ്ഥാനത്ത് എത്തി.

ലൂട്ടണ്‍ കഴിഞ്ഞാല്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്നത് ലണ്ടനിലെ സ്റ്റാന്‍സ്റ്റ്ഡ് എയര്‍പോര്‍ട്ടാണ്. മൂന്നാം സ്ഥാനം മാഞ്ചസ്റ്റര്‍ ടെര്‍മിനല്‍ 3നും (43%)നാലാം സ്ഥാനം അബര്‍ഡീനും (44%), അഞ്ചാം സ്ഥാനം മാഞ്ചസ്്റ്റര്‍ ടെര്‍മിനല്‍ 1(50%). ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more