1 GBP = 107.76
breaking news

പാലക്കാട് പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

പാലക്കാട് പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

പാലക്കാട്: റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിണിയില്‍ പഴയ കെട്ടിടത്തിനുള്ളില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിക്കുഞ്ഞുങ്ങളെ പാലക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി.

ഇന്ന് പന്ത്രണ്ട് മണിയോടെയാണ് റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിണിയില്‍ രണ്ടു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലാണ് പുലിക്കുഞ്ഞുങ്ങള്‍ കിടന്നത്. സ്ഥലത്തിന്റെ നോട്ട ചുമതലയുണ്ടായിരുന്ന പ്രദേശവാസിയായ പൊന്നനാണ് ഇവയെ കണ്ടത്. പൊന്നന്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും പുലി ഓടി പോവുന്നത് കണ്ടു. തുടര്‍ന്ന് പൊന്നന്‍ നാട്ടുകാരെ വിവരമറിയിച്ചു.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞുങ്ങളെ പാലക്കാട് ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റി. തള്ളപ്പുലിയെ കൂടി കണ്ടെത്താന്‍ പ്രദേശത്ത് കൂട് സ്ഥാപിയ്ക്കുമെന്നും അതിന് പുലിയെയും കുഞ്ഞുങ്ങളെയും കാട്ടിലേക്ക് മാറ്റുമെന്നും ഒലവക്കോട് സി സി എഫ് വിജയാനന്ദ് വ്യക്തമാക്കി.

ജനവാസ മേഖലയില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. തള്ളപ്പുലിയെ പിടികൂടാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more