1 GBP = 107.76
breaking news

മലയാളികള്‍ക്ക് അഭിമാനമായി കൊച്ചി മെട്രോ; ഉത്ഘാടനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി

മലയാളികള്‍ക്ക് അഭിമാനമായി കൊച്ചി മെട്രോ; ഉത്ഘാടനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി

കൊച്ചി: മൂന്നരക്കോടി മലയാളികള്‍ വര്‍ഷങ്ങളോളം കണ്ട കൊച്ചി മെട്രോയെന്ന സ്വപ്‌നം മിനിറ്റുകള്‍ അകലെ യാഥാര്‍ത്ഥ്യമാകുന്നു. കൊച്ചി മെട്രോയിലേക്ക് അതിഥികളെ സ്വീകരിക്കാന്‍ പാലാരിവട്ടം സ്‌റ്റേഷനും കലൂര്‍ സ്‌റ്റേഡിയവും അണിഞ്ഞൊരുങ്ങി കാത്തു നില്‍ക്കുന്നു. വേദിയിലേക്ക് അതിഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. രാവിലെ 10.15ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റ്‌സ് പി.സദാശിവവും അടങ്ങുന്ന സംഘംസ്വീകരിച്ചു. പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം ഇവിടെ നിന്ന് റോഡ് മാര്‍ഗം ഉദ്ഘാടനവേദിയിലേക്ക് തിരിക്കും.

മോദി 10.35 ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തും. രണ്ട് സ്‌റ്റേഷന് അപ്പുറമുള്ള പത്തടിപ്പാലത്തേക്ക് പോകാനായി മുകളിലെ പ്ലാറ്റ്‌ഫോമിലെത്തും. അവിടെ നാടമുറിക്കുന്നതോടെ ട്രെയിനിന്റെ വാതിലുകള്‍ തുറക്കും. മോദി ആദ്യ യാത്രക്കാരനായി മെട്രോ ട്രെയിനില്‍ കയറും. രാവിലെ 11ന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഔദ്യോഗിക ചടങ്ങ്.

മെട്രോയില്‍ സഞ്ചരിച്ച ശേഷം അദ്ദേഹം വിശിഷ്ടാതിഥികള്‍ക്കൊപ്പം ഉദ്ഘാടന വേദിയിലെത്തും. മൂവായിരത്തി അഞ്ഞൂറോളം ജനങ്ങളെ സാക്ഷിയാക്കി പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more