1 GBP = 107.78
breaking news

കേന്ദ്ര അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണിലേക്കും

കേന്ദ്ര അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണിലേക്കും

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണിലേക്കും കേന്ദ്ര അന്വേഷണം നീങ്ങാന്‍ സാധ്യതകളേറുന്നു. വ്യാഴാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെഫോണിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പദ്ധിതിയുടെ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു ഇഡിയുടെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസ് രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന് ലൈഫ്മിഷന്‍ കെ ഫോണ്‍ എന്നിവയുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയിരുന്നു. ഇത് സമ്പന്ധിച്ച് ശിവശങ്കര്‍ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ചാറ്റുകളിലൂടെയാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ച് വരുകയാണെന്നും ഇഡി കോടതിയില്‍ പറഞ്ഞു.

കെഫോണ്‍ പദ്ധതിയുടെ തുടക്കത്തില്‍ മുതല്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശിവശങ്കറാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെയും സ്വപ്നയുടെയും ഇടപെടലുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ ഏജന്‍സി വിലയിരുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഈ പദ്ധതിയിലും നടന്നിട്ടുണ്ടെന്ന് വാട്‌സാപ്പ് ചാറ്റിലൂടെ വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം കെഫോണുള്‍പ്പടെയുള്ള പദ്ധതികളിലേക്ക് നീങ്ങുന്നുവെന്ന സൂചന ഇഡി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യാഴാഴ്ച്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more