1 GBP = 107.76
breaking news

സാമ്പത്തിക തട്ടിപ്പ്: ഐ.എസ്.എൽ സ്‌പോൺസറിനും സുഹൃത്തിനും 500 വർഷം തടവ്

സാമ്പത്തിക തട്ടിപ്പ്: ഐ.എസ്.എൽ സ്‌പോൺസറിനും സുഹൃത്തിനും 500 വർഷം തടവ്

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) പ്രമുഖ ടീമായ എഫ്.സി ഗോവയുടെ പ്രധാന സ്‌പോൺസറെയും സുഹൃത്തിനെയും ദുബായ് കോടതി 500 വർ‌ഷത്തെ തടവിന് ശിക്ഷിച്ചു. ഗോവൻ സ്വദേശിയായ സിഡ്‌നി ലെമോസിനെയും ഇയാളുടെ സീനിയർ അക്കൗണ്ടന്റ് റയാൻ ഡിസൂസയെയുമാണ് 20 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പിന് കോടതി ശിക്ഷിച്ചത്. എഫ്.സി പ്രൈം മാർക്കറ്റസ് എന്ന തന്റെ കമ്പനി വഴിയാണ് സിഡ്‌നി ലെമോസും ഭാര്യ വലാനി കർഡോസയും ഇന്ത്യൻ സൂപ്പർ ലീഗിൽ സൂപ്പർ സ്പോൺസർമാരായി വിലസിയിരുന്നത്.
കുപ്രസിദ്ധമായ ‘പൊൻസി മാതൃക’യിലാണ് സിഡ്‌നിയും സംഘവും തട്ടിപ്പ് നടത്തിയത്. പുതിയ നിക്ഷേപകർക്ക് വൻ തുക വാഗ്‌ദ്ധാനം നൽകി, അവരിൽ നിന്നും പണം പിരിച്ചതിനു ശേഷം അത് പഴയ നിക്ഷേപകർക്ക് നൽകുന്ന രീതിയാണ് ‘പൊൻസി മാതൃക’. ആയിരക്കണക്കിന് നിക്ഷേപകരാണ് ഇത്തരത്തിൽ സിഡ്‌നിയുടെ കെണിയിൽ വീണത്.

25000 ഡോളർ മുടക്കിയാൽ വർഷാന്ത്യം 120 ശതമാനം ലാഭം തിരിച്ചു നൽകുമെന്നായിരുന്നു നിക്ഷേപകർക്ക് സിഡ്‌നി ലെമോസിന്റെ വാഗ്‌ദ്ധാനം. ആദ്യ ഘട്ടത്തിൽ പണം നൽകിയിരുന്നെങ്കിലും പിന്നീട് കന്പനി തകരുകയായിരുന്നു. വലാനി കർഡോസയ്‌ക്കെതിരെയും ദുബായ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ സ്പോൺസർഷിപ്പിന്റെ അടിസ്ഥാനത്തിൽ വൻ വിലസലാണ് സിഡ്‌നി ലെമോസും വലാനിയും നടത്തിയത്. സച്ചിൻ ടെണ്ടുൽക്കർ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ തുടങ്ങിയ താരങ്ങൾ മുതൽ ലോക ഫു‌ട്‌ബോളർ നെയ്‌മറിന്റെ അടുത്തുപോലും ഇരുവർക്കും വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്.

അതേസമയം തങ്ങൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെ വലാനി നിഷേധിച്ചു. ‘അസൂയക്കാരാണ് ഇതിന് പിന്നിൽ. ലെമോസ് തീർച്ചയായും തന്റെ സുഹൃത്തുക്കളെ സഹായിച്ചിരിക്കും. എന്നാൽ കോടതിയുടെത് അവസാന വിധിയല്ല’- വലാനി പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more