1 GBP = 107.76
breaking news

ഗവണ്‍മെന്റ് കുടിയേറ്റ വിരുദ്ധ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ഗവണ്‍മെന്റ് കുടിയേറ്റ വിരുദ്ധ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ഗവണ്‍മെന്റ് കുടിയേറ്റ വിരുദ്ധ വികാരം ഇളക്കിവിട്ട് നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. പഠനത്തിന് ശേഷം ബ്രിട്ടനില്‍ തന്നെ തുടരുന്ന വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടികൊണ്ട് മന്ത്രിമാര്‍ ശക്തമായ കുടിയേറ്റവിരുദ്ധ വികാരം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സര്‍വ്വകക്ഷി സംഘമാണ് ഇത് സംബന്ധിച്ചഅ ന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കുടിയേറ്റ നിരക്ക് ഒരുലക്ഷമാക്കി നിജപ്പെടുത്താനുള്ള പ്രധാനമന്ത്രി തെരേസാ മേയുടെ നീക്കങ്ങള്‍ ബ്രക്‌സിറ്റ് റഫറണ്ടത്തിന് ശേഷം വംശീയ വിദ്വേഷ അതിക്രമങ്ങള്‍ ക്രമാതീതമായി പെരുകാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയുടെ ഇമിഗ്രേഷന്‍ നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിനസ്സ്, സിവില്‍ ഗ്രൂപ്പുകള്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്തെ കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകളെ കുറിച്ചും സാമ്പത്തിക നേട്ടങ്ങളെ കുറിച്ചും വിലയിരുത്താന്‍ ഹോം സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കുടിയേറ്റ നിരക്ക് കുറയ്ക്കാനുള്ള ഗവണ്‍മെന്റിന്റെ നീക്കത്തേയും ഇന്റഗ്രേഷന്‍ നോട്ട് ഡിമോണിസേഷന്‍ എന്ന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഒരിക്കലും സാധ്യമാകാത്ത ഈ കുടിയേറ്റ നിരക്ക് നടപ്പിലാക്കാനുള്ള ഗവണ്‍മെന്റ് സ്രമങ്ങള്‍ കുടിയേറ്റ വിരുദ്ധ വികാരം ഇളക്കിവിടാന്‍ മാത്രമേ സഹായിക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേബര്‍ എംപിയായ ചുക ഉംനയാണ് സര്‍വ്വകക്ഷി സംഘത്തിന്റെ ചെയര്‍മാന്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more