1 GBP = 107.78
breaking news

വികസിത ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും ഈ വർഷം യുകെ സമ്പദ്‌വ്യവസ്ഥ മോശമാകുമെന്ന് ഐഎംഎഫ്

വികസിത ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും ഈ വർഷം യുകെ സമ്പദ്‌വ്യവസ്ഥ മോശമാകുമെന്ന് ഐഎംഎഫ്

ലണ്ടൻ: സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാനുള്ള ബ്രിട്ടന്റെ ശ്രമങ്ങൾക്ക് കൂടുതൽ തിരിച്ചടിയായി ഇന്റർനാഷണൽ മോണിറ്ററിംഗ് ഫണ്ടിന്റെ പ്രവചനം. റഷ്യ ഉൾപ്പെടെയുള്ള വികസിത ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും ഈ വർഷം യുകെ സമ്പദ്‌വ്യവസ്ഥ മോശമാകുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചതോടെ ബ്രിട്ടന്റെ സാമ്പത്തിക പ്രശസ്തിക്ക് കൂടുതൽ പ്രഹരമേറ്റുവെന്ന് വിലയിരുത്തൽ.

സാമ്പത്തിക പ്രവചനങ്ങളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, യുകെയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2023 ൽ 0.6% ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് പറഞ്ഞു.

എന്നാൽ, വിശാലമായ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ, പണപ്പെരുപ്പം ഉയർന്ന് നിക്ഷേപം മാറാൻ തുടങ്ങിയതോടെ, യുകെ സമ്പദ്‌വ്യവസ്ഥ മാന്ദ്യവും ഉയർന്ന ഊർജ്ജ റീട്ടെയ്‌ലും പ്രതിഫലിപ്പിക്കുന്ന തരംതാഴ്ത്തലിനെ അഭിമുഖീകരിക്കും എന്ന് ഫണ്ട് പറഞ്ഞു. ഗാർഹിക ബജറ്റുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഐഎംഎഫ് റിപ്പോർട്ട്.

യുകെ ഈ വർഷം 0.3 ശതമാനവും അടുത്ത വർഷം 0.6 ശതമാനവും വളർച്ച നേടുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായുള്ള പ്രവചനം നിലവിലെ സ്ഥിതിക്ക് കൂടുതൽ പ്രഹരമേല്പിച്ചിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ നികുതി കൂട്ടാനും ബജറ്റ് കമ്മി കുറയ്ക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച ട്രഷറിയെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രായങ്ങൾ പ്രത്യേകിച്ച് അരോചകമാണ്. ഈ വർഷം -0.6% ലേക്ക് സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നും 2024 ൽ 0.9% വളർച്ചയും പ്രതീക്ഷിക്കാമെന്നാണ് ഐഎംഎഫ് പ്രവചനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more