1 GBP = 107.78
breaking news

മഴയുടെ ശക്തി കൂടിയാൽ പത്ത് ദിവസത്തിനുള്ളിൽ ഇടുക്കി ഡാം തുറക്കേണ്ടിവരും

മഴയുടെ ശക്തി കൂടിയാൽ പത്ത് ദിവസത്തിനുള്ളിൽ ഇടുക്കി ഡാം തുറക്കേണ്ടിവരും
ശക്തമായി തന്നെ തുടർന്നാൽ 10 ദിവസത്തിനുള്ളിൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് വൈദ്യുതി ബോർഡ്. ഇന്നലത്തെ ജലനിരപ്പ് 2388 അടിയായിരുന്നു. 12 അടി കൂടി ഉയർന്നാൽ ഡാം തുറക്കേണ്ടിവരും.
2403 അടിയാണ് പരമാവധി സംഭരണശേഷി. അതുകൊണ്ടുതന്നെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാതെ മറ്റൊരു വഴിയുമില്ല. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തുക.
സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. 1981, 1992 വർഷങ്ങളിലായിരുന്നു ഇടുക്കി ഡാം തുറന്നത്. ഇതേക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more