1 GBP = 107.78
breaking news

ആലപ്പുഴ നിന്നും വിനോദയാത്ര പോയ സംഘത്തിലെ മൂന്നു പേർ ഗോവയിൽ അപകടത്തിൽ മരിച്ചു

ആലപ്പുഴ നിന്നും  വിനോദയാത്ര പോയ സംഘത്തിലെ മൂന്നു പേർ ഗോവയിൽ അപകടത്തിൽ മരിച്ചു

ആലപ്പുഴ ∙ ആറാട്ടുപുഴയിൽനിന്ന് വിനോദയാത്ര പോയ സംഘത്തിലെ മൂന്നു പേർ ഗോവയിൽ അപകടത്തിൽ മരിച്ചു. അയ്യത്തു തെക്കതിൽ, വലിയഴീക്കൽ നിധിൻ ദാസ് (ചന്തു – 25), പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണു (27), വിഷ്ണുവിന്റെ അനുജൻ കണ്ണൻ (24) എന്നിവരാണ് മരിച്ചത്. നിധിൻ ദാസ് ഗോവയിൽ എയർപോർട്ട് ജീവനക്കാരനാണ്. വിഷ്ണു ഗോവയിൽ നേവി ഉദ്യോഗസ്ഥനും. തറയിൽക്കടവ് തെക്കടത്ത് അഖിൽ ഉദയൻ (26), വലിയഴീക്കൽ സ്വദേശി വിഷ്ണു വിനോദ് (25) എന്നിവർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more