1 GBP = 107.76
breaking news

ജിസിഎസ്ഇ പരീക്ഷാഫലം ഇന്ന്; ഗ്രേഡുകളിൽ റിക്കോർഡ് വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ട്

ജിസിഎസ്ഇ പരീക്ഷാഫലം ഇന്ന്; ഗ്രേഡുകളിൽ റിക്കോർഡ് വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ട്

ലണ്ടൻ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും പരീക്ഷകൾ റദ്ദാക്കിയതിന് ശേഷമുള്ള ജിസിഎസ്ഇ പരീക്ഷാഫലം ഇന്ന്. കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി അധ്യാപകർ നൽകുന്ന ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് വിധി നിർണ്ണയം. ഇക്കുറി ഉയർന്ന ഗ്രേഡുകളിൽ റിക്കോർഡ് വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്യത്താകമാനമായി അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി ജിസിഎസ്ഇ പരീക്ഷാഫലം കാത്തിരിക്കുന്നത്.

ഈ ആഴ്ച ആദ്യം എ -ലെവലിൽ ഉയർന്ന ഗ്രേഡുകളിലെ കുതിച്ചുചാട്ടം ജിസിഎസ്ഇ ഫലത്തിലും പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷവും ജിസിഎസ്ഇയിൽ റെക്കോർഡ് വർദ്ധനവാണ് ഉയർന്ന ഗ്രേഡുകളിൽ ഉണ്ടായിരുന്നത്, എന്നാൽ കുറച്ച്പേർക്കെങ്കിലും ലഭിക്കേണ്ടിയിരുന്ന ഗ്രേഡുകൾ ലഭിച്ചില്ലെന്ന പരാതികൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ജിസിഎസ്ഇ വിദ്യാർത്ഥികളെ ഈ വർഷം മിനി പരീക്ഷകൾ, മോക്ക് പരീക്ഷകൾ, ഗൃഹപാഠം, കോഴ്സ് വർക്ക് എന്നിവ ഉപയോഗിച്ച് അദ്ധ്യാപകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി വിധിനിർണ്ണയം നടത്തിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് അവരുടെ ഏറ്റവും വലിയ കഴിവ് കാണിക്കാൻ ഒന്നിലധികം അവസരങ്ങളുണ്ടെന്ന് പരീക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സിസ്റ്റം ന്യായമാണെന്നും, ഓരോ സെന്ററിനും അതിന്റെ വിലയിരുത്തൽ നയം അവലോകനം ചെയ്തിട്ടുണ്ടെന്നും “ഗുണനിലവാര ഉറപ്പ്” പ്രക്രിയയിൽ പല സാമ്പിളുകളും പരിശോധിച്ചിട്ടുണ്ടെന്നും എക്സാം വാച്ച്ഡോഗ് ഓഫ്ക്വാൾ പറഞ്ഞു. എന്നാൽ അധ്യാപകർ വിലയിരുത്തിയ ഗ്രേഡുകൾ ശരാശരി കൂടുതലായിരിക്കും, അതിനാൽ തന്നെ ഗ്രേഡുകളിൽ വർദ്ധനവും പ്രകടമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more