1 GBP = 107.78
breaking news

അബദ്ധത്തിൽ റീസൈക്ലിംഗ് സെന്ററിൽ വലിച്ചെറിഞ്ഞത് പതിനയ്യായിരം പൗണ്ടിന്റെ നോട്ടുകെട്ടുകൾ അടങ്ങിയ ബോക്സ്; തുണയായത് റീസൈക്ലിംഗ് സെന്റർ ജീവനക്കാരുടെ സത്യസന്ധത.

അബദ്ധത്തിൽ റീസൈക്ലിംഗ് സെന്ററിൽ വലിച്ചെറിഞ്ഞത് പതിനയ്യായിരം പൗണ്ടിന്റെ നോട്ടുകെട്ടുകൾ അടങ്ങിയ ബോക്സ്; തുണയായത് റീസൈക്ലിംഗ് സെന്റർ ജീവനക്കാരുടെ സത്യസന്ധത.

സോമർസെറ്റ്: സോമർസെറ്റിൽ ദമ്പതികൾ പതിനയ്യായിരം പൗണ്ട് അടങ്ങിയ ബോക്സ് അബദ്ധത്തിൽ റീസൈക്ലിംഗ് സെന്ററിൽ വലിച്ചെറിഞ്ഞു. തുണയായത് റീസൈക്ലിംഗ് സെന്റർ ജീവനക്കാരുടെ സത്യസന്ധത. മരണമടഞ്ഞ ഒരു ബന്ധുവിന്റെ ബർൺഹാം-ഓൺ-സീയിലുള്ള വീട് വൃത്തിയാക്കുന്നതിനിടെയാണ് ദമ്പതികൾക്ക് അബദ്ധം പിണഞ്ഞത്. വീട്ടിൽ നിന്ന് നിരവധി പെട്ടി മാലിന്യങ്ങൾ സോമർസെറ്റിലെ മിഡ്‌സോമർ നോർട്ടണിലെ റീസൈക്ലിംഗ് ഡിപ്പോയിലേക്ക് കളയാനായി കൊണ്ടുപോയത്.എന്നാൽ ഇതിനൊപ്പം പണമടങ്ങിയ പെട്ടിയും ദമ്പതികൾ ഡിപ്പോയിൽ നിക്ഷേപിക്കുകയായിരുന്നു.

എന്നാൽ പണം ഡിപ്പോയിലെ മാലിന്യ നിക്ഷേപത്തിൽ കണ്ടെത്തിയതോടെ സത്യസന്ധരായ തൊഴിലാളികൾ അവോൺ, സോമർസെറ്റ് പോലീസിനെ ബന്ധപ്പെട്ടു. റീസൈക്ലിംഗ് സെന്ററിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് ദമ്പതികളെ കണ്ടെത്തിയത്. അതേസമയം മരണമടഞ്ഞ അടുത്ത ബന്ധുവിന്റെ വീടിനുള്ളിൽ വിചിത്രമായ പലയിടങ്ങളിലും പണം ഒളിപ്പിച്ച് വച്ചിരുന്നത് കണ്ടെത്തിയതായും ദമ്പതികൾ പറഞ്ഞു.

അതേസമയം റീസൈക്ളിങ് സെന്റർ ജീവനക്കാരുടെ ആത്മാർത്ഥതയും സഹായവുമാണ് ദമ്പതികൾക്ക് പണം തിരികെ ലഭിക്കാൻ സഹായിച്ചതെന്ന് പോലീസ് ട്വിറ്ററിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more