1 GBP = 107.76
breaking news

ബ്രഹ്മപുരത്തെ തീ വൈകിട്ടോടെ അണക്കാനാകും; ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആരോഗ്യ മന്ത്രി

ബ്രഹ്മപുരത്തെ തീ വൈകിട്ടോടെ അണക്കാനാകും; ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ വൈകിട്ടോടെ അണക്കാനാകുമെന്ന് മന്ത്രി പി. രാജീവ്. കോർപറേഷൻ, അഗ്നിശമനസേന, ആരോഗ്യ വിഭാഗങ്ങൾ എന്നിവയുടെ ഏകോപനമുണ്ടാകുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

ബ്രഹ്മപുരത്ത് മാലിന്യ നീക്കം ആരംഭിക്കും. ഇതിനായി പുതിയ സ്ഥലം കലക്ടർ കണ്ടെത്തും. മൂന്ന് മാസത്തിലൊരിക്കൽ മേയർ, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ബ്രഹ്മപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജും വ്യക്തമാക്കി. ആശങ്കയുള്ളവർക്ക് ബന്ധപ്പെടാൻ കൺട്രോൾ റൂം തുറന്നതായും മന്ത്രി പറഞ്ഞു. 

ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ല. പ്രായമായവരും രോഗികളും ശ്രദ്ധിക്കണം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആശുപത്രികൾ സജ്ജമാണ്. കുട്ടികൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. സ്മോക് കാഷ്വാലിറ്റി ഉറപ്പ് വരുത്തിയെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more