1 GBP = 107.76
breaking news

സ്കോച്ച് വിസ്‌കി പോലുള്ള വിദേശത്ത മുന്തിയ ഇനം മദ്യംവാങ്ങാൻ ഇനിയാരും പരക്കംപായണ്ട ബെവ്‌കോ പരിഷ്‌കാരിയാകുന്നു

സ്കോച്ച് വിസ്‌കി പോലുള്ള വിദേശത്ത മുന്തിയ ഇനം മദ്യംവാങ്ങാൻ ഇനിയാരും പരക്കംപായണ്ട ബെവ്‌കോ പരിഷ്‌കാരിയാകുന്നു

തിരുവനന്തപുരം: സ്കോച്ച് വിസ്‌കി പോലുള്ള വിദേശത്ത മുന്തിയ ഇനം മദ്യംവാങ്ങാൻ ഇനിയാരും പരക്കംപായണ്ട. തൊട്ടടുത്തുള്ള ഏത് ബെവ്കോ ഷാപ്പിൽ പോയാലും ലഭിക്കും.കേരളത്തിലെ മദ്യപാനികൾക്കെല്ലാം സന്തോഷത്തിന് വക നൽകുന്ന ഇക്കഴിഞ്ഞ ബഡ്ജറ്റിലെ തീരുമാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.വിദേശ നിർമിത വിദേശ മദ്യം ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പനശാലകൾവഴി വിപണം നടത്താനുള്ള നടപടികൾക്ക് തുടക്കമായി.വിവിധ ബ്രാൻഡുകളിലുള്ള മദ്യം ബെവ്കോയ്ക്ക് സപ്ളൈ ചെയ്യാൻ കമ്പനികളുടെ ടെൻഡർ അടുത്താഴ്ച ക്ഷണിക്കും.ബെവ്കോ ഈ സംരംഭത്തിന് ഇറങ്ങുന്നത് ആദ്യമാണ്.
സംസ്ഥാനത്തെ വിപണിക്ക് യോജിക്കുംവിധം റേഞ്ചിലുള്ള ബ്രാൻഡുകളാവും ആദ്യഘട്ടത്തിൽ വാങ്ങുക.വിദേശ നിർമിത മദ്യത്തിന് 78 ശതമാനവും വൈനിന് 25 ശതമാനവുമായിരിക്കും വില്പന നികുതി. മന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് പ്രസംഗത്തിലാണ് ബെവ്കോ വിദേശ നിർമിത വിദേശ മദ്യത്തിന്റെ വിപണനം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്.എഫ്.എൽ ഒന്ന് നമ്പർ ലൈസൻസ് പ്രകാരമാണ് ചില്ലറവില്പന മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നത്.ഇതേ ലൈസൻസിൽ തന്നെ വിദേശ നിർമിത മദ്യം വില്പന നടത്താമോ, അതല്ല കേരള അബ്കാരി ചട്ടത്തിൽ ഭേദഗതി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.ഭേദഗതി ആവശ്യമെങ്കിൽ അതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.ബെവ്കോയുടെ 250 വില്പനശാലകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ബെവ്കോയുടെ ചുവടുപിടിച്ച് കൺസ്യൂമർഫെഡും വിദേശ നിർമിത വിദേശമദ്യ വില്പനയ്ക്കുള്ള അനുമതിക്ക് അപേക്ഷ നൽകി.എയർപോർട്ട് പരിസരം, വിദേശ മലയാളികൾ കൂടുതലുള്ള സ്ഥലങ്ങൾ,ടൂറിസ്റ്ര് കേന്ദ്രങ്ങൾ എന്നിവിടങ്ങൾക്കാണ് പരിഗണന.തുടക്കത്തിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം,തൃശൂർ,തിരുവനന്തപുരം,പത്തനംതിട്ട പ്രദേശങ്ങളാണ് പരിഗണിക്കുന്നത്.

കൺസ്യൂമർഫെഡിന്റെ എല്ലാ മദ്യവില്പന ശാലകളും മാർച്ച് 31 നകം ആധുനികവത്കരിക്കും. മൂന്ന് ബിയർ-വൈൻ പാർലറുകളടക്കം 39 ഷാപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്.ഇതിൽ ഞാറയ്ക്കലും കൊയിലാണ്ടിയിലുമുള്ള ഷാപ്പുകൾ കേസിനെ തുടർന്ന് പൂട്ടിക്കിടക്കുന്നു.ബാക്കിയുള്ള 37-ൽ 24 ഷാപ്പുകളും നവീകരിച്ചു കഴിഞ്ഞു.ശേഷിക്കുന്നവയുടെ മുഖവും വൈകാതെ മിനുങ്ങും.മാളുകളുടെയും ബിഗ് ബസാറുകളുടെയും മാതൃകയിലാവും ഇവ സജ്ജമാക്കുക.കൺസ്യൂമർഫെഡിന്റെ ഇപ്പോഴത്തെ പ്രതിദിന വിറ്റുവരവ് ശരാശരി 4.55 കോടിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more