1 GBP = 107.76
breaking news

ഗിൽഫോർഡിൽ അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു; ആദ്യ പ്രസിഡൻറ് – നിക്സൺ ആന്റണി, സെക്രട്ടറി- സനു ബേബി

ഗിൽഫോർഡിൽ  അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു; ആദ്യ പ്രസിഡൻറ് – നിക്സൺ ആന്റണി, സെക്രട്ടറി- സനു ബേബി

ഗിൽഫോർഡ് : യുകെയിലെ ഗിൽഫോർഡിൽതാമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായിരുന്നഅയൽക്കൂട്ടം’ ഒരു സാമൂഹ്യ സംഘടനയായി രൂപീകരിച്ചു. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസോസിയേഷൻ എന്ന പേരിൽ രൂപീകരിച്ചസംഘടനയുടെ ആദ്യ പ്രസിഡണ്ടായി നിക്സൺആൻറണിയെയും സെക്രട്ടറിയായി സനുബേബിയേയും തെരഞ്ഞെടുത്തു

മറ്റു ഭാരവാഹികൾ:- വൈസ് പ്രസിഡൻറ്മോളിക്ളീറ്റസ്സ് , ജോയിൻറ് സെക്രട്ടറിഎൽദോ എൽകുര്യാക്കോസ് , ട്രഷറർഷിജു മത്തായി , കമ്മിറ്റിഅംഗങ്ങളായി സി ജോസഫ് , ബിനോദ്ജോസഫ് , ജിഷ ജോൺ, രാജീവ് ജോസഫ്എന്നിവരെയുമാണ് ഐക്യകണ്ഠേനതെരഞ്ഞെടുത്തത് . കൾച്ചറൽകോർഡിനേറ്റേഴ്‌സിന്റെ ചുമതല വഹിക്കുന്നത്മോളി ക്ളീറ്റസും ഫാൻസി നിക്സനുമാണ്

ഗിൽഫോർഡിൽ കഴിഞ്ഞ കാലങ്ങളിൽ മലയാളിഅസോസിയേഷൻ രൂപീകരിക്കുവാൻകഴിയാതിരുന്നതുകൊണ്ട് മൂന്നു വർഷം മുൻമ്പാണ് അമ്മമാർ നേതൃത്വം നൽകി അയൽക്കൂട്ടം എന്നകൂട്ടായ്മ രൂപീകരിച്ചത് . അയൽക്കൂട്ടത്തിന്റെനേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നഓണംക്രിസ്മസ്ന്യൂ ഈയർ, ഈസ്റ്റർവിഷുതുടങ്ങിയ ആഘോഷങ്ങളിലും കുട്ടികൾക്കുംമുതിർന്നവർക്കുമായി സംഘടിപ്പിച്ചവിനോദയാത്രകൾ തുടങ്ങി എല്ലാ പരിപാടികളിലുംഗിൽഫോർഡിലെ മലയാളി സമൂഹം സജീവമായിപങ്കെടുത്തിരുന്നു

അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽമാതൃകാപരമായി കുട്ടികൾക്കായി നടത്തിവന്നിരുന്നമലയാളം ക്ലാസ്സിന്റെ വാർഷികാഘോഷവുംഇക്കഴിഞ്ഞ ഏഴാം തീയതി സംഘടിപ്പിച്ചഓണാഘോഷവും ഏറെ ശ്രദ്ധേയമായിരുന്നു.വർഷങ്ങളായി താമസിച്ചുകൊണ്ടിരുന്ന മലയാളികുടുംബങ്ങൾക്ക് പുറമെ ഇപ്പോൾ കൂടുതൽകുടുംബങ്ങൾ ഗിൽഫോർഡിൽ എത്തുന്നതിനാൽസമൂഹത്തിൽ വളരെയധികം നല്ല കാര്യങ്ങൾസാമൂഹിക പ്രതിബദ്ധതയോടെചെയ്യുന്നതിനുവേണ്ടി കെട്ടുറപ്പുള്ള ഒരു സംഘടനസംവിധാനം അനിവാര്യമാണെന്നുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസോസിയേഷൻ രൂപീകരിച്ചത്.

ഭാരതത്തിന്റെ മഹത്തായ സാംസ്കാരികമൂല്യങ്ങളിലും കേരളത്തിന്റെ തനത്സംസ്കാരത്തിലും അടിയുറച്ചു നിന്നുകൊണ്ട്കുടുംബങ്ങളുമായി നല്ലൊരു സാമൂഹിക ബന്ധംപടുത്തുയർത്തുമെന്നും വളർന്നുവരുന്നതലമുറയുടെ സർഗ്ഗാത്മകമായ കഴിവുകളെകണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുകയുംവിദ്യാർത്ഥികൾ, യുവജനങ്ങൾ, മുതിർന്നവർഎന്നിവരുടെയിടയിലുള്ള പ്രതിഭകളെ കണ്ടെത്തിവളർത്തിയെടുക്കുവാനുമുള്ള ക്രിയാത്മകമായപ്രവർത്തനങ്ങൾ നടത്തുവാൻപ്രതിജ്ഞാബദ്ധരാണെന്നും ഭാരവാഹികൾഅറിയിച്ചു

വർഷത്തെ ക്രിസ്മസ് ആഘോഷവും, ന്യുഇയർആഘോഷവും  സംയുക്തമായി വിപുലമായപരിപാടികളോടെ 2019 ഡിസംബർ 28ാം തീയതിആഘോഷിക്കുന്നതിനോടൊപ്പം ഗിൽഫോർഡ്അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെഔദ്യോഗികമായി ഉദ്ഘാടനവുംനടത്തുന്നതാണെന്ന് പ്രസിഡണ്ട് നിക്സൺആന്റണി, സെക്രട്ടറി സനു ബേബി, ട്രഷറർ ഷിജുമത്തായി എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more