1 GBP = 107.73
breaking news

ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കു​നേ​രെ ട്ര​ക്ക് ഓ​ടി​ച്ച് ക​യ​റ്റി; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കു​നേ​രെ ട്ര​ക്ക് ഓ​ടി​ച്ച് ക​യ​റ്റി; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

തെ​ൽ അ​വീ​വ്: അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ലെ ചെ​ക്പോ​സ്റ്റി​ൽ കാ​വ​ൽ​നി​ന്ന ഇ​സ്രാ​യേ​ൽ സൈ​നി​ക​രു​ടെ നേ​രെ ഫ​ല​സ്തീ​ൻ ഡ്രൈ​വ​ർ ട്ര​ക്ക് ഓ​ടി​ച്ച് ക​യ​റ്റി. സം​ഭ​വ​ത്തി​ൽ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ക്ര​മി​യെ വെ​ടി​വെ​ച്ച് കൊ​ന്ന​താ​യി ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ജ​റൂ​സ​ല​മി​ലെ ലൈ​റ്റ്-​റെ​യി​ൽ സ്റ്റേ​ഷ​നി​ൽ ഒ​രാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച 14കാ​ര​നാ​യ ഫ​ല​സ്തീ​ൻ കൗ​മാ​ര​ക്കാ​ര​നെ ഇ​സ്രാ​യേ​ൽ പൊ​ലീ​സ് വെ​ടി​വെ​ച്ച് കൊ​ന്നി​രു​ന്നു. ഇ​തി​നു പി​റ​കെ​യാ​ണ് വ്യാ​ഴാ​ഴ്ച​ത്തെ സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി യോ​വ് ഗാ​ല​ന്റ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. 

ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ട്ട ട്ര​ക്ക് ഡ്രൈ​വ​റെ സ​മീ​പ​ത്തെ മ​റ്റൊ​രു ചെ​ക്പോ​യ​ന്റി​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ക​യാ​യി​രു​ന്നു. പ​ഴ​യ വെ​സ്റ്റ് ബാ​ങ്ക് സ്വ​ദേ​ശി​യാ​യ 41കാ​ര​നാ​ണ് അ​ക്ര​മി​യെ​ന്ന് പ്രാ​ദേ​ശി​ക പൊ​ലീ​സ് മേ​ധാ​വി അ​വി ബി​റ്റ​ൺ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more