1 GBP = 107.76
breaking news

അസമിൽ പൗരത്വ നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് പ്രിയങ്ക

അസമിൽ പൗരത്വ നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് പ്രിയങ്ക

ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അവർ എല്ലായിടത്തും സി.എ.എയെ കുറിച്ച് ചർച്ച ചെയ്യുന്നു. എന്നാൽ, അസമിലെത്തുമ്പോൾ അത് മിണ്ടാൻ ധൈര്യമില്ല -അപ്പർ അസമിലെ ബിശ്വനാഥ് ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക പറഞ്ഞു.

അസമിലെ ആളുകൾ മിടുക്കരാണ്, അവർ നുണകൾ തിരിച്ചറിയുക തന്നെ ചെയ്യും. അസമിന്‍റെ സ്വത്വവും പാരമ്പര്യവും ഉയർത്തുന്നവർക്ക് അവർ വോട്ട് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു -പ്രിയങ്ക പറഞ്ഞു. 

രാജ്യത്ത് വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും കനത്ത പ്രതിഷേധം അരങ്ങേറിയ സ്ഥലങ്ങളിലൊന്നാണ് അസം. 2019ൽ അസമിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. 

മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തിയതികളിലായി മൂന്ന് ഘട്ടമായാണ് അസമിൽ തെരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more