1 GBP = 107.80
breaking news

മദ്യത്തിന് പകരം സാനി‌റ്റൈസർ കഴിച്ചെന്ന് സംശയം; സുഹൃത്തുക്കളെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി

മദ്യത്തിന് പകരം സാനി‌റ്റൈസർ കഴിച്ചെന്ന് സംശയം; സുഹൃത്തുക്കളെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: തുറവൂരിൽ അയൽപക്കക്കാരായ സുഹൃത്തുക്കളെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ചാവടി സ്വദേശികളായ ബൈജു(50),സ്‌റ്റീഫൻ(46) എന്നിവരെയാണ് അവരുടെ വീടുകളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്.

ഇന്നലെ രാത്രി ഇരുവരും ബൈജുവിന്റെ വീട്ടിൽ ഒത്തുകൂടി മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷം രണ്ടുപേരും വീടുകളിലേക്ക് പോയി. രാവിലെ ഏഴ് മണിയോടെ ബൈജുവിനെ വീട്ടിനുള‌ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്‌റ്റീഫനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ ഇയാളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണത്തിൽ വാ‌റ്റ് ചാരായത്തിന്റെയും സാനി‌റ്റൈസറിന്റെയും ഒഴിഞ്ഞ കുപ്പികൾ സ്ഥലത്ത് നിന്നും
കിട്ടിയതായി പൊലീസ് അറിയിച്ചു.

മദ്യം കുറച്ചുമാത്രം ഉണ്ടായിരുന്നതിനാൽ വീര്യം കൂടിയ വാ‌റ്റ് ചാരായമോ സാനി‌റ്റൈസറോ മദ്യത്തിനൊപ്പം കഴിച്ചിരിക്കാമെന്നാണ് പൊലീസ് കണക്കാക്കുന്നത്. ബൈജുവിന്റെയും സ്‌റ്റീഫന്റെയും മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടത്തിനായി തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാ‌റ്റിയെന്ന് കേസ് അന്വേഷിക്കുന്ന കുത്തിയതോട് പൊലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more