1 GBP = 104.15
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയവൈദികർ സ്ഥാനമേറ്റു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയവൈദികർ സ്ഥാനമേറ്റു

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയിൽ പുതിയ നിയമനങ്ങൾ. ‘സുവിശേഷകന്റെ ജോലി’ ഏറ്റെടുത്ത് സഭാസമൂഹത്തെ നയിക്കുവാൻ  വിവിധമിഷനുകളിൽ വൈദികരെ നിയമിച്ചതായി രൂപതാനേതൃത്വം അറിയിച്ചു. ഫാ. ജോസ് അന്ത്യാകുളംMCBS, ഫാ. ജോബിൻ കോശക്കൽ VC, ഫാ. ജോമാത്യു മൂലെച്ചേരി VC , ഫാ. ജിനു മുണ്ടുനടക്കൽഎന്നിവരെ രൂപതയുടെ പുതിയശുശ്രൂഷാമേഖലകളിൽ നിയമിച്ചതായിരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽഅറിയിച്ചു.

ബെക്സിൽ, ബ്രൈറ്റൺ, ഈസ്റ്റ്‌ബോൺ, ഹെയ്ൽഷാം, ഹേസ്റ്റിംഗ്‌സ് എന്നിവ ഉൾക്കൊള്ളുന്നസെന്റ് തോമസ് മൂർ പ്രോപോസ്ഡ് മിഷന്റെയും, സെന്റ് കാതറീൻ പ്രോപോസ്ഡ് മിഷന്റെയും(ചിചെസ്റ്റർ, ലിറ്റിൽഹാംപ്ടൺ, വർത്തിങ്) കോർഡിനേറ്ററായി ഫാ. ജോസ് അന്ത്യാകുളംMCBS  നിയമിതനായി. 

സെന്റ് കാർഡിനൽ ന്യൂമാൻ മിഷൻഓക്സ്ഫോർഡ്  & ബാൻബറിയുടെ ഡയറക്ടറായിഫാ. ഫാ. ജോബിൻ കോശക്കൽ VC  യെനിയമിച്ചതായും രൂപതാകേന്ദ്രത്തിൽ നിന്നുംഅറിയിച്ചു. എപ്പാർക്കിയുടെ അസ്സോസിയേറ്റ്ഫിനാൻസ് ഓഫീസർ,  രൂപതാധ്യക്ഷന്റെ സെക്രട്ടറിഏന്നീ ചുമതലകൾ ആയിരിക്കും  ഫാ. ജോ മാത്യുമൂലെച്ചേരി VC  നിർവഹിക്കുക.

ഔർ ലേഡി ഓഫ് ലൂർഡ്സ് മിഷൻ പീറ്റർബറോ & സ്പാൽഡിങ്‌ ന്റെ ഡയറക്ടറും സേക്രട്ട് ഹാർട്ട്പ്രോപോസ്ഡ് മിഷൻ കിംഗ്‌സ്‌ലിൻ & ബോസ്റ്റൺന്റെ കോർഡിനേറ്ററായും ഫാ. ജിനു മുണ്ടുനടക്കൽനെയും നിയമിച്ചതായി രൂപതാധ്യക്ഷൻ അറിയിച്ചു. 

പുതിയതായി നിയമിതരായ വൈദികർക്ക്രൂപതാസമൂഹത്തിന്റെ എല്ലാവിധമായആശംസകളും പ്രാർത്ഥനകളും നേരുന്നു. 

ഫാ. ടോമി എടാട്ട് 

പിആർഒ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more