1 GBP = 104.14
breaking news

സീറോ മലബാര്‍ സഭയുടെ കുടുംബ സര്‍വേക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍

സീറോ മലബാര്‍ സഭയുടെ കുടുംബ സര്‍വേക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍

കോട്ടയം: സീറോ മലബാര്‍ സഭയുടെ കുടുംബ സര്‍വേക്കെതിരെ കടുത്ത പ്രതിഷേധവുമായി വിശ്വാസികള്‍. ചോദ്യങ്ങള്‍ സ്വകാര്യതയെ ഹനിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവുമാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. സീറോ മലബാര്‍ സഭയുടെ കുടുംബക്ഷേമ കമ്മീഷനാണ് സര്‍വേക്കായി ചോദ്യാവലി ഇടവകകള്‍ക്ക് കൈമാറിയത്.

കത്തോലിക്ക സഭയുടെ മതബോധന പ്രമാണരേഖയാണ് ജനന നിയന്ത്രണത്തിനെ കടുത്ത പാപമായി വിശേഷിപ്പിക്കുന്നത്. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഗര്‍ഭഛിദ്രം പോലെ കണക്കാക്കണമെന്നും സഭ പറയുന്നു. കൂടുതല്‍ കുട്ടികള്‍ക്കായി സഭ ആഹ്വാനം ചെയ്യുമ്പോഴും വിശ്വാസികള്‍ ഇതിന് തയാറാകാത്തത് സഭാനേതൃത്വത്തെ നിരാശപ്പെടുത്തുന്നുണ്ട് . ഈ സാഹചര്യത്തിലാണ് ദമ്പതികള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്താന്‍ സീറോ മലബാര്‍ സഭ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായാണ് ഇടവകകള്‍തോറും സര്‍വേ നടത്താന്‍ കുടുംബപേക്ഷിത കേന്ദ്രത്തെ സഭ ചുമതലപെടുത്തിയത്.

സര്‍വേക്കായി തയാറാക്കിയ ചോദ്യാവലിയില്‍ നിങ്ങള്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നിലവില്‍ സ്വീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതു മാര്‍ഗം, ഗുളികയാണോ, ഉറയാണോ ഉപയോഗിക്കുന്നത്. കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പാപമാണെന്ന് കരുതുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉള്ളത്. ഇത്തരം ചോദ്യങ്ങള്‍ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന് വിശ്വാസികള്‍ ആരോപിക്കുന്നു. നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍വേക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിശ്വാസികളുടെ തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more