1 GBP = 104.15
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സമർപ്പിത സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സമർപ്പിത സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ആഗോള കത്തോലിക്ക സഭയിൽ സമർപ്പിതരായ സന്യസ്തർക്കായി മാറ്റി വച്ചിരിക്കുന്ന ഫെബ്രുവരി 2 ന് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത യിൽ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു. ഓൺ ലൈനായി സംഘടിപ്പിച്ച് സന്യസ്തസംഗമത്തിൽ 13 സന്യസ്ത സമൂഹങ്ങളിൽ നിന്ന് 32 പേർ പങ്കെടുത്തു. സന്യസ്ത കൂട്ടായ്മയുടെ നേതൃത്വം വഹിച്ചിരുന്ന റെവ. ഫാ. ബിനു കിഴുക്കയിളത്തോട്ടം CMF ഏവരേയും സ്വാഗതം ചെയ്തു. തുടർന്ന് തിരുഹൃദയ സന്യാസിനി സമൂഹത്തിലെ ബഹു. സി. ആൻമരിയായും സി.റോസ്ലിറ്റും ചേർന്ന് പ്രാർത്ഥന നടത്തി.

രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് അനുഗ്രഹ പ്രഭാഷണവും പ്രോട്ടോ സിഞ്ചല്ലൂസ് ബഹു ആൻറണി ചുണ്ടെലിക്കാട്ടച്ചനും സന്യസ്ത കൂട്ടായമ സിഞ്ചല്ലൂസ് ഇൻചാർജ് ബഹു ജിനോ അരിക്കാട്ട് MCBS ഉം CMC സഭാംഗം സി.അനൂപയും ആശംസ പ്രസംഗങ്ങൾ നടത്തി. സമർപ്പണ ജീവിതത്തിന്റെ ഔന്നത്യമോതുന്ന മനോഹരമായ ഒരു ഗാനം സന്യസ്തർ ഒന്നു ചേർന്നു പാടി ദൈവത്തെ സ്തുതിച്ചു. തുടർന്ന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്തിരിക്കുന്ന സാർവത്രിക കത്തോലിക്ക സിനഡിനൊരുക്കാമായി ബഹു ജോം കിഴക്കരക്കാട്ടിൻ്റെ നേതൃത്വത്തിൽ സന്യസ്തർക്കു സഭയിലെ സ്ഥാനവും ഉത്തരവാദിത്വങ്ങളും ചർച്ച ചെയ്തു. 2022 മുതൽ ഗ്രേറ്റ് ബ്രിട്ടൺ സന്യസ്ത കൂട്ടായ്മയെ നയിക്കാൻ ബഹു ജോബിൻ കൊശക്കൽ VC, സി.റോജിറ്റ് CMC, സി.എൽ സിറ്റ DSHട എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കൂട്ടായ്മയെ നയിച്ച ബഹു ഫാ ബിനു കിഴുക്കയിളം ത്തോട്ടം CMF, സി.കുസുമം SH, സി ലിറ്റി SABS എന്നിവർക്കേവരും നന്ദി രേഖപ്പെടുത്തി.

സന്യസ്ത കൂട്ടായ്മ നയിച്ച സി. കുസുമം SH സന്നിഹിതരായിരുന്ന അഭിവന്ദ്യ പിതാവിനും ബഹുമാനപ്പെട്ട രൂപത ജനറാളന്മാർക്കും എല്ലാവൈദികർക്കും സന്യാസിനി സഹോദരമാർക്കും നന്ദി അറിയിച്ചു. സമർപ്പണ ജീവിതത്തിലേക്ക് തങ്ങളെ വിളിച്ച ദൈവത്തിന് നന്ദി പറഞ്ഞും പരസ്പരം സ്നേഹാദരങ്ങൾ പങ്കിടാനായതിലെ സന്തോഷം പ്രകടിപ്പിച്ചും കൂടുതൽ തീക്ഷ്ണതയോടെ ദൈവത്തിനും ദൈവജനത്തിനുമായി ശുശ്രൂഷ ചെയ്യാമെന്ന പ്രത്യാശയോടും പ്രാർത്ഥനയോടും കൂടെ അഭിവന്ദ്യ പിതാവിന്റെ ആശീർവ്വാദത്തോടെ സന്യസ്ത കൂട്ടായ്മ അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more