1 GBP = 104.15
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ കൂദാശ പരികർമ്മം ചെയ്തു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ കൂദാശ പരികർമ്മം ചെയ്തു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീക്കോ മലബാർ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റണിൽ സെന്റ് അൽഫോൻസാ പള്ളിയിൽ മൂറോൻ കൂദാശ പാരികർമ്മം ചെയ്തു. രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന വൈദികർ, അല്മായ പ്രതിനിധികളും പങ്കെടുത്തു.

സഭാഗാത്രത്തിന്റെ ഏകനാവായി വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അഭിവന്ദ്യ പിതാവ് തന്റെ വചന സന്ദേശത്തിൽ പ്രബോധിപ്പിച്ചു. ഒരാൾക്കും ഒഴുകഴിവില്ലാത്ത ദൗത്യ നിർവഹണമാണിതെന്നും തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നതിൽ ഓരോരുത്തരും ഉത്സാഹികൾ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ്മാരായ റെവ. ഫാ. ജോർജ് ചേലക്കൽ, റെവ. ഫാ. ജിനോ അരിക്കാട്ട് എം. സി. ബി . എസ്, കത്തീഡ്രൽ വികാരി റെവ. ഡോ. ബാബു പുത്തൻപുരക്കൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more