1 GBP = 104.15
breaking news

സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൽ കലയുടെ വിശ്വാസ കേളി കൊട്ട് ഒക്ടോബർ 29 നു വെയിൽസിലെ ന്യൂപോർട്ടിൽ

സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൽ കലയുടെ വിശ്വാസ കേളി കൊട്ട് ഒക്ടോബർ 29 നു വെയിൽസിലെ ന്യൂപോർട്ടിൽ

ബേസിൽ ജോസഫ് പുളിക്കൽ

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് രൂപതാ ബൈബിൾ കലോത്സവ ഗ്രാൻഡ് ഫിനാലേക്കുള്ള യോഗ്യത തേടിയുള്ള ബ്രിസ്റ്റോൾ – കാര്ഡിഫ് റീജിയൻ ബൈബിൾ കലോത്സവത്തിനായി വെയിൽസിലെ ന്യൂപോർട്ട് ഒരുങ്ങുന്നു. 2022 ഒക്ടോബർ 29 ശനിയാഴ്ച, ന്യൂപോർട്ട് സെയിന്റ് ജോസഫ് പ്രൊപ്പോസ് ഡ് മിഷന്റെ ആതിഥേയത്തിൽ ന്യൂപോർട്ട് സെയിന്റ് ജൂലിയൻ സ്കൂൾ ഹാളിൽ വെച്ചാണ് ഇത്തവണ കലാമത്സരങ്ങൾ നടത്തപ്പെടുന്നത്. രാവിലെ 9 മണിക്ക് നടക്കുന്ന ബൈബിൾ പ്രതിഷ്ഠയോടെയോടെ കലാ മത്സരൽങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് വിവിധ സ്റ്റേജുകളിലായി ലോകത്തിലെങ്ങും ക്രിസ്തുവിനു സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്‌വാർത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും നൃത്ത നൃത്യങ്ങളും നർമ്മവും നാടകാവിഷ്‌കാരണവുമൊക്കെയായി റീജിയണിലെ വിവിധ മിഷൻ /പ്രോപോസ്ഡ് മിഷനുകളിൽ നിന്നായി നിരവധി പ്രതിഭകൾ ന്യൂപോർട്ടിലെ മത്സരവേദിയെ കലയുടെ കനക ചിലങ്ക അണിയിക്കും എന്ന് നിസംശയം പറയാം , കൊറോണക്ക് ശേഷമുള്ള ആദ്യത്തെ കലോത്സവം ആയതിനാൽ വ്യക്തികളും മിഷനുകളും ആവേശകരമായ തീ പാറുന്ന മത്സരങ്ങളാവും വേദിയിൽ പുറത്തെടുക്കുക.

ദൈവ വചനം കലാരൂപത്തിലൂടെ കാണികളിലേക്കെത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിള്‍ കലോത്സവങ്ങള്‍.മത്സരഇനങ്ങളും നിബന്ധനകളും നിർദേശങ്ങളും മറ്റു വിവരങ്ങളും www.smegbiblekalolsavam.com എന്ന വെബ്സൈറ്റിൽ ല്‍ ലഭ്യമാണ്. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു .കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ തനിനാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കലോത്സവത്തിന്റെ വിജയത്തിനായി ന്യൂപോർട്ട് സെയിന്റ് ജോസഫ് പ്രൊപ്പോസ് ഡ് മിഷൻ പള്ളികമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .

വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ഈ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബർ 29 ന് സെയിന്റ് ജൂലിയൻ സ്കൂൾ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ കോർഡിനേറ്റർ റവ . ഫാ .പോൾ വെട്ടിക്കാട് , ന്യൂപോർട്ട് -കാര്ഡിഫ് മിഷൻ ഡയറക്ടർ റവ . ഫാ .ഫാൻസ്വാ പത്തിൽ , റീജിയൺ കലോത്സവ കോർഡിനേറ്റർ സിജി വാദ്ധ്യാനത്ത്(ബ്രിസ്റ്റോൾ), അനീറ്റ (ബ്രിസ്റ്റോൾ), ന്യൂപോർട്ട് പള്ളി ട്രസ്റ്റിമാരായ റെജിമോൻ വെള്ളച്ചാലിൽ ,പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു .കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജോഷി തോമസ്(07888689427, ന്യൂപോർട്ട്) തോമസ് ചൂരപ്പൊയ്ക (07853907429, ന്യൂപോർട്ട്) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more