1 GBP = 104.16
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇടവക വർഷം ആരംഭിച്ചു…

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതയിൽ ഇടവക വർഷം  ആരംഭിച്ചു…

ഷൈമോൻ തോട്ടുങ്കൽ

സ്റ്റോക്ക് ഓൺ ട്രെൻറ്റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷം (2021 -2022 ) ഇടവക വർഷമായി ആചരിക്കും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അഞ്ചാം വർഷം ഇടവക വർഷമായാണ് ആചരിക്കുന്നതിന്റെ ഭാഗമായാണിത്. ഇടവക വർഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം സ്റ്റോക്ക് ഓൺ ട്രെൻറ്റ് ഔർ ലേഡി ഓഫ് ഹെല്പ് പെർപെച്വൽ മിഷനിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. വികാരി ജെനെറൽ മാരായ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ്, റെവ. ഫാ. ജോർജ് ചേലക്കൽ, റെവ ഫാ. ഹാൻസ് പുതിയാകുളങ്ങര, റെവ.ഫാ. ടോമി അടാട്ട്, റെവ. ഫാ. ജോർജ് എട്ടുപറ, രൂപതയുടെ വിവിധ ഇടവകകൾ, മിഷനുകൾ, എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ സന്യസ്തർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അടുത്ത ഒരു വർഷക്കാലം രൂപതയിൽ കൂടുതൽ ഇടവകകൾ ഉണ്ടാകുവാനും, ഇടവക കേന്ദ്രീകൃതമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി എസ്, രൂപതാ ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ റീജിയനുകളിൽ നിന്നും രണ്ട് അല്മായ പ്രതിനിധികളും ഓരോ വൈദികരും ഉൾപ്പടെ ഇരുപത്തി ഏഴ് അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ രൂപതയിലെ ഓരോ ഇടവക കളിലും, മിഷനുകളിലും, റീജിയൺ, രൂപത തലങ്ങളിലും ഇടവക വർഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടത്തുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more