1 GBP = 104.15
breaking news

ഏഴു വർഷമായി തുടരുന്ന പോരാട്ടം അന്തിമഘട്ടത്തിലെത്തിയതായി സിറിയൻ പ്രസിഡന്റ്

ഏഴു വർഷമായി തുടരുന്ന പോരാട്ടം അന്തിമഘട്ടത്തിലെത്തിയതായി സിറിയൻ പ്രസിഡന്റ്

ഡമസ്​കസ്​: ഏഴുവർഷമായി തുടരുന്ന പോരാട്ടം അവസാനഘട്ടത്തിലെത്തിയതായി സിറിയൻ പ്രസിഡൻറ്​ ബശ്ശാർ അൽ അസദ്​. വിമതരെ തുരത്തി അന്തിമവിജയത്തിനരികെയെത്തിയതായും ബശ്ശാർ അവകാശപ്പെട്ടു.

2017ൽ ആകെ ഭൂപ്രദേശത്തി​​െൻറ 17 ശതമാനം മാത്രമായിരുന്നു സൈന്യം കൈവശം വെച്ചിരുന്നത്​. വിമതരുടെ ശക്​തികേന്ദ്രങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തതോടെ ഇപ്പോഴത്​ 75 ശതമാനമായിട്ടുണ്ട്​. റഷ്യൻ പിന്തുണയോടെയാണ്​ സിറിയൻ സൈന്യത്തി​​െൻറ മുന്നേറ്റം.

2011ലാണ്​ സിറിയയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായത്​. കഴിഞ്ഞാഴ്​ച ഇദ്​ലിബ്​ പ്രവിശ്യയിലെ അവശേഷിക്കുന്ന വിമതകേന്ദ്രങ്ങളിൽ ആക്രമണം ശക്​തമാക്കുമെന്ന്​ ബശ്ശാർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇദ്​ലിബിൽ അടുത്തൊന്നും വലിയതോതിൽ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന്​ റഷ്യൻ സൈന്യം അറിയിച്ചു. 2017ൽ വൻശക്​തികൾ വെടിനിർത്തൽ പ്രഖ്യാപിച്ച മേഖലകളിലൊന്നാണ്​ ഇദ്​ലിബ്​. സൈന്യത്തി​​െൻറ ആക്രമണം ശക്​തമായതോടെ മറ്റു വിമത​േകന്ദ്രങ്ങളിലുള്ളവർ ഇദ്​ലി​ബിലേക്കാണ്​ കുടിയേറിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more