1 GBP = 104.15
breaking news

സിറിയയില്‍ പുതിയ ഭരണഘടനാ കരട് കമ്മറ്റി രൂപീകരിക്കാന്‍ യു.എന്‍ നേതൃത്വത്തില്‍ ചര്‍ച്ച

സിറിയയില്‍ പുതിയ ഭരണഘടനാ കരട് കമ്മറ്റി രൂപീകരിക്കാന്‍ യു.എന്‍ നേതൃത്വത്തില്‍ ചര്‍ച്ച

സിറിയയില്‍ പുതിയ ഭരണഘടനാ കരട് കമ്മറ്റി രൂപീകരിക്കാന്‍ യു.എന്‍ നേതൃത്വത്തില്‍ ചര്‍ച്ച. ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. സ്റ്റഫാന്‍.ഡി.മിസ്തുറയുടെ നേതൃത്വത്തിലാണ് ചര്‍ച്ച.

യുദ്ധം നാശം വിതച്ച സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഭരണഘടനയുടെ കരട് കമ്മിറ്റി രൂപീകരിക്കാനാണ് ചര്‍ച്ച. ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന സിറിയയില്‍ വെടിനിര്‍ത്തല്‍ ധാരണ നീട്ടണമെന്നും ഈ വര്‍ഷം അവസാനത്തോടെ പുതിയ ഭരണഘടന തയ്യാറാക്കണമെന്നും റഷ്യ, തുര്‍ക്കി, ജര്‍മനി, ഭരണാധികാരികള്‍ ആവശ്യപ്പെട്ടിരുന്നു.

സിറിയയിൽ യുദ്ധം ആരംഭിച്ച് എട്ടുവർഷത്തിന് ശേഷമാണ് ഭരണഘടനാ കരട് രൂപികരിക്കുന്നതിനുള്ള തീരുമാനം. സിറിയയിലെ യു.എന്‍ നയതന്ത്ര പ്രതിനിധി സ്റ്റഫാന്‍.ഡി.മിസ്തുറ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.
എന്നാല്‍ സിറിയന്‍ സര്‍ക്കാരിന് പുതിയ ഭരണഘടനയോട് കടുത്ത എതിര്‍പ്പാണ്. പ്രാദേശിക നേട്ടങ്ങള്‍ക്കായി സിറിയന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ മിസ്തുറ സ്ഥാനമൊഴിയുന്നത് യു.എന്‍ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. സോച്ചിയില്‍ റഷ്യന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പുതിയ ഭരണഘടന കരട് കമ്മറ്റി രുപീക്കാന്‍ തീരുമാനമെടുത്തത്. സിറിയന്‍ സര്‍ക്കാരിന്‍റെ പ്രതിനിധികളെയും വിമത വിഭാഗത്തെയും ഉള്‍പ്പെടുത്തിയാണ് യോഗം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more