1 GBP = 104.15
breaking news

സ്വിൻഡൻ മലയാളി സന്തോഷ് മരണത്തിന് കീഴടങ്ങി; വേർപാടിൽ ഞെട്ടലോടെ മലയാളി സമൂഹം….

സ്വിൻഡൻ മലയാളി സന്തോഷ് മരണത്തിന് കീഴടങ്ങി; വേർപാടിൽ ഞെട്ടലോടെ മലയാളി സമൂഹം….

സ്വിൻഡൻ:- ക്രിസ്തുമസിൻ്റെ തലേ ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞ് വീണ് ഓക്സ്ഫോർഡ് ജോൺ റാക്ലിഫ് ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശിയും സ്വിൻഡൻ കാൺ എന്ന സ്ഥലത്ത് താമസിച്ചിരുന്ന സന്തോഷ് ചന്നനംപുറത്ത് (46) മരണത്തിന് കീഴടങ്ങി. ബ്രെയിൻ ഡെത്ത് സംഭവിച്ചതിനാൽ ഇന്ന് വെൻ്റിലേറ്ററിൽ നിന്നും വിഛേദിക്കുകയായിരുന്നു. ഷംന സന്തോഷ് ഭാര്യയാണ്.  ഇയർ 10 വിദ്യാർത്ഥിയായ ജഗത്ത്, ഇയർ 7 വിദ്യാർത്ഥി ബിവിത്ത് എന്നിവരാണ് മക്കൾ. ഷംന തലശ്ശേരി സ്വദേശിയാണ്‌.

ബാംഗ്ലൂരിൽ സ്ഥിരതാമസമായിരുന്നു സന്തോഷിൻ്റെ കുടുംബം. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. സന്തോഷിന് രണ്ട് സഹോദരൻമാരാണുള്ളത്. ഐ ടി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഷംന ജോലി ചെയ്യുന്നില്ലായിരുന്നു.

സന്തോഷിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് ഡബ്ളിയു. എം. എ പ്രസിഡൻറ് ജിജി വിക്ടർ തുടങ്ങിയവർ അനുശോചിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ  യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more