1 GBP = 105.04
breaking news

സ്വീഡന്റെ നാറ്റോ അംഗത്വത്തിന് അംഗീകാരം നൽകി തുർക്കി പാർലമെന്റ്

സ്വീഡന്റെ നാറ്റോ അംഗത്വത്തിന് അംഗീകാരം നൽകി തുർക്കി പാർലമെന്റ്

അ​ങ്കാ​റ: സ്വീ​ഡ​ന്റെ നാ​റ്റോ അം​ഗ​ത്വ​ത്തി​ന് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കീ​റാ​മു​ട്ടി​യാ​യി​നി​ൽ​ക്കു​ന്ന ത​ട​സ്സം ഒ​ഴി​വാ​ക്കി തു​ർ​ക്കി. സ്വീ​ഡ​ന്റെ അം​ഗ​ത്വ​ത്തി​ന് തു​ർ​ക്കി പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം ന​ൽ​കി.

യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സ്വീ​ഡ​ൻ നാ​റ്റോ അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, കു​ർ​ദ് വി​മ​ത​ർ​ക്ക് ന​ൽ​കു​ന്ന പി​ന്തു​ണ​യു​ടെ പേ​രി​ൽ അം​ഗ​രാ​ജ്യ​മാ​യ തു​ർ​ക്കി ഇ​തി​നെ എ​തി​ർ​ത്തു.

നീ​ണ്ട മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ സ്വീ​ഡ​ന്റെ നീ​ക്ക​ത്തെ പി​ന്തു​ണ​ക്കാ​ൻ തു​ർ​ക്കി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഔ​ദ്യോ​ഗി​ക രേ​ഖ​യി​ൽ തു​ർ​ക്കി പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ ഒ​പ്പു​വെ​ക്കും. ഇ​തോ​ടെ, അം​ഗീ​കാ​രം ന​ൽ​കാ​ത്ത ഏ​ക അം​ഗം ഹം​ഗ​റി മാ​ത്ര​മാ​കും.

തു​ർ​ക്കി​യു​ടെ നീ​ക്ക​ത്തെ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജെ​ൻ​സ് സ്റ്റോ​ൾ​ട്ട​ൻ​ബ​ർ​ഗ് സ്വാ​ഗ​തം ചെ​യ്തു. ഏ​റെ​യാ​യി അ​സ്വാ​ര​സ്യം തു​ട​രു​ന്ന ഹം​ഗ​റി-​സ്വീ​ഡ​ൻ ബ​ന്ധം ഊ​ഷ്മ​ള​മാ​കു​ന്ന സൂ​ച​ന ന​ൽ​കി വ​രും​ദി​വ​സം സ്വീ​ഡി​ഷ് ഭ​ര​ണ​മേ​ധാ​വി ഹം​ഗ​റി​യി​ലെ​ത്തു​ന്നു​ണ്ട്. ച​ർ​ച്ച​യി​ൽ വി​ഷ​യം തീ​രു​മാ​ന​മാ​യേ​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more